ആലപ്പുഴ: അച്ഛന് തുടങ്ങിവച്ച പച്ചക്കറി കച്ചവടം ഏറ്റെടുത്തിരിക്കുകയാണ് ആലപ്പുഴ (Alappuzha) ഈ മൂന്ന് സഹോദരങ്ങൾ. അച്ഛൻ ഹൃദ്രോഗിയായതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ടാണ് ഇവർ അച്ഛന്റെ പച്ചക്കറി കച്ചവടം (Vegetable shop) ഏറ്റെടുത്തത്.
Also read: സംസ്ഥാനത്ത് 7025 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8511 പേർ
ആദ്യമൊക്കെ ഒരു രസമായി തുടങ്ങിയ ഈ കച്ചവടം ഇപ്പോൾ ഇവർക്ക് ജീവിത വരുമാനമാണ്. സ്കൂൾ തുറക്കാത്തതുകൊണ്ട് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തശേഷം മൂവരും ഓടിയെത്തുന്നത് വഴിയോരത്തുള്ള ഈ കൊച്ചു കടയിലേക്കാണ്. സാധാരണ കുഞ്ഞുങ്ങളെപ്പോലെ ഇവർക്കും മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോകണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്നിട്ടും ആ ആഗ്രഹം മാറ്റിവെച്ച് ഇവര് ഓടിയെത്തുന്നത് അച്ഛനെ സഹായിക്കാനാണ്.
ഇപ്പോൾ പച്ചക്കറി (Vegetables) ആവശ്യമുള്ളവർ ഇവരെ വിളിച്ചു പറയും അതനുസരിച്ച് ഇവർ വീടുകളിലും പച്ചക്കറി കൊണ്ടുകൊടുക്കാറുണ്ട്. സ്വർണ്ണപ്പണിക്കാരനായ അച്ഛൻ ശെൽവരാജിന് ഹൃദ്രോഗത്തെ തുടർന്ന് ആ ജോലി ചെയ്യാൻ പറ്റാതായി. ശേഷം ഓട്ടോ ഓടിക്കാൻ തുടങ്ങിയെങ്കിലും കൊറോണ കാരണം എല്ലാം തകരാറിലായി. ശേഷമാണ് പച്ചക്കറി കച്ചവടം അദ്ദേഹം തുടങ്ങുന്നത്.
Also read: IPL 2020: അടുത്ത സീസണിലും ചെന്നൈ ടീമിൽ ഉണ്ടാവും: എം എസ് ധോണി
തന്റെ സംരംഭത്തിൽ മക്കളുടെ ഈ സഹകരണം കണ്ട് ഈ അച്ഛന് വലിയ സന്തോഷവും അഭിമാനവുമാണ്. സ്വന്തമായി ഒരു വീട് വേണമെന്നാണ് ഇവരുടെ ആഗ്രഹം അതിനായുള്ള കടുത്ത ശ്രമത്തിലാണ് ഇവർ.