ബംഗളൂരു: കളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പിതാവ് കോടിയേരിയുടെ നില മോശമാണെന്നും അടിയന്തിരമായി കുറച്ചു ദിവസത്തേക്കെങ്കിലും നാട്ടിൽ കുടുംബത്തെ കണ്ടു വരാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ബിനിഷിന്റെ അഭിഭാഷകൻ വാദിച്ചു.   


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇക്കാര്യത്തിൽ തടസമെന്തെന്ന് കോടതിയും ചോദിച്ചു.  പക്ഷേ ഇഡിയ്‌ക്ക് വേണ്ടി കേസില്‍ ഹാജരായ സോളിസി‌റ്റര്‍ ജനറല്‍ ഇതിനെ ശക്തമായി എതിര്‍ത്തു.  മാത്രമല്ല മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം നേടാന്‍ നിയമമില്ലെന്നും അദ്ദേഹം വാദിച്ചു. ഒപ്പം കേസിലുൾപ്പെട്ട ബിനീഷിന്റെ ഡ്രൈവർ അടക്കമുള്ളവർ ഇപ്പോൾ ഒളിവിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.  


Also Read: Kerala Covid Update: ആദ്യമായി നാൽപ്പത്തിനായിരം കടന്ന് കൊവിഡ് രോഗികൾ; സ്ഥിതി അതീവ ഗുരുതരം 


ഇതിനെ തുടർന്ന് കേസ് ഇനി ഒരാഴ്‌ചയ്‌ക്ക് ശേഷം മേയ് 12ന് പരിഗണിക്കാന്‍ കോടതി മാ‌റ്റിവച്ചു. കഴിഞ്ഞ ഏഴ് മാസമായി കള‌ളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് റിമാന്‍ഡില്‍ കഴിയുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.