ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (MOney Laundering Case) അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. മാർച്ച് 23 വരെയാണ് കാലാവധി നീട്ടിയത്. ഈ കേസിൽ ബിനീഷ് അറസ്റ്റിലായിട്ട് 117 ദിവസം കഴിഞ്ഞു. ബിനീഷ് കേസില്‍ ജാമ്യം ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ അപേക്ഷ കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.
കാലാവധി അവസാനിക്കുന്ന മാർച്ച് 23 ന് ബിനീഷിനെ (Bineesh Kodiyeri) വീണ്ടും കോടതിയില്‍ ഹാജരാക്കും. ബിനീഷ് കോടിയേരി ജാമ്യത്തിനായി ഇതുവരെ രണ്ടുതവണയാണ് കോടതിയെ സമീപിച്ചത്. പക്ഷേ രണ്ടുതവണയും ജാമ്യം തള്ളുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകാഞ്ഞതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി (ED) കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.
Also Read: Drug Case: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
ഇതിനിടയിൽ ബംഗളൂരു (Bengaluru) മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെച്ചൊല്ലി രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും രണ്ടുതട്ടിലെന്നാണ് വിവരം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേര്‍ക്കാതെയാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എന്നാല്‍ ഇഡിയുടെ കുറ്റപത്രം അനുസരിച്ച് ബിനീഷ് മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികള്‍ സമ്പാദിച്ചുവെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.