മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗികള്‍ ബിനീഷിനെപ്പോലെ ഉള്ളവരാണെന്നാണ്; ബല്‍റാം
കോൺഗ്രസുകാർ മരണത്തിന്റെ വ്യാപാരികളാണെന്നാണ് ബിനീഷ് പറഞ്ഞത്.
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 1000 കഴിഞ്ഞതറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സന്തോഷിക്കുന്നുവെന്ന തരത്തില്‍ പോസ്റ്റിട്ട സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കൂടിയായ ബിനീഷ് കോടിയേരിക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗികള്‍ ബിനീഷിനെപ്പോലെ ഉള്ളവരാണെന്നാണ് ബല്‍റാം പ്രതികരിച്ചിരിക്കുന്നത്.
നിരവധി പേരാണ് ബിനീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസുകാർ മരണത്തിന്റെ വ്യാപാരികളാണെന്നാണ് ബിനീഷ് പറഞ്ഞത്.