ബാംഗ്ലൂർ: ജാമ്യം നിൽക്കാം എന്നേറ്റവർ അവസാന നിമിഷം പിന്മാറിയതോടെ ബിനീഷ് കൊടിയേരിക്ക് ഇന്നും ജയിലിൽ നിന്നിറങ്ങനാവില്ല. ബാംഗ്ലൂർ ലഹരിമരുന്ന് കേസിൽ ഒരു വർഷത്തിന് ശേഷം ഇന്നാണ് ബിനീഷ് കൊടിയേരി പുറത്തിറങ്ങും എന്ന് കരുതിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ കർണ്ണാടക ഹൈക്കോടതി അഞ്ച് ലക്ഷം രൂപയുടെയും, രണ്ട് ആൾ ജാമ്യത്തിൻറെയും അടിസ്ഥാനത്തിൽ ബിനിഷിന് ജാമ്യം അനുവദിച്ചിരുന്നു. കർണ്ണാടക സ്വദേശികളായ രണ്ട് പേരാണ് ആൾ ജാമ്യത്തിന് വേണ്ടിയിരുന്നത്.


Also Read: ED അന്വേഷണം രാഷ്ട്രീയ പ്രേരിതം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും Bineesh കോടതിയിൽ


എന്നാൽ ജാമ്യ ഉപാധികൾ കണ്ടതോടെ ആദ്യം ജാമ്യം നിൽക്കാമെന്നേറ്റവർ അതിൽ നിന്നും പിൻവാങ്ങി. പകരം ആളെ എത്തിച്ചപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. നാളെ വീണ്ടും നടപടിക്രമങ്ങൾക്ക് ശേഷം ജാമ്യം ലഭിക്കുമെന്നാണ് കരുതുന്നത്.


ജാമ്യം കിട്ടിയാലും കേസിൽ ബിനീഷിനെതിരെ കൂടുതൽ അന്വേഷണം ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. ബിനീഷിൻറെ ഡ്രൈവർ അനിക്കുട്ടൻ, പാർട്ണർ അരുൺ എന്നിവരെ ഇ.ഡി ഇപ്പോഴും ചോദ്യം ചെയ്തിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക