എഡിജിപി അജിത് കുമാറും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ദുരൂഹതയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് ചിലവിൽ ഒരു ഉദ്യോ​ഗസ്ഥനും അങ്ങനെ ചർച്ച നടത്തേണ്ടെന്നും കൂടിക്കാഴ്ചയുടെ വിവരങ്ങൾ ജനങ്ങൾക്ക് മുമ്പിൽ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കു വയ്ക്കാനാണ് എഡിജിപി പോയതെന്നും അദ്ദേഹം ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർഎസ്എസ് മേധാവിയെ കണ്ടത് സ്വകാര്യ സന്ദർശനമാണെന്നാണ് എഡിജിപി അജിത് കുമാർ നൽകിയ വിശദീകരണം. എന്നാൽ കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ‍ഡിജിപിക്ക് ആർഎസ്എസ് മേധാവിയുമായി എന്ത് കാര്യങ്ങളാണ് പറയാനുള്ളതെന്ന് ബിനോയ് വിശ്വം ചോദിച്ചു. തൃശ്ശൂർ പൂരം കലക്കൽ പോലെയുള്ള കാര്യങ്ങളുടെ പശ്ചാതലത്തിലാണ് ഇക്കാര്യങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Also: ഗംഗാവലി പുഴ ശാന്തം, മഴ മാറി; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും


കൂടിക്കാഴ്ചയേപറ്റി പുറത്തുവന്ന ആരോപണങ്ങിൽ കഴമ്പുണ്ടെങ്കിൽ അത് ​ഗൗരവമുള്ളതാണ്. എൽഡിഎഫിന് ആർ.എസ്.എസുമായി യാതൊരു ബന്ധവുമില്ല. ആശയപരവും രാഷ്ട്രീയവും സൈദ്ധാന്തികവുമായി എൽഡിഎഫിനും ആർ.എസ്.എസിനും ഇടയിൽ ഒന്നുമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.


അതേസമയം കൂടിക്കാഴ്ച നടന്നെങ്കിൽ അത് ​ഗൗരവതരമെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്ന വി. സുനിൽകുമാർ. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടെന്ന വാർത്തയിലെ വസ്തുത എന്താണെന്ന് പുറത്ത് വന്നിട്ടില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണം. സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും വി. സുനിൽ കുമാർ പറഞ്ഞു.


എന്നാൽ കൂടിക്കാഴ്ച നടന്നതിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഇപ്പോൾ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാൽ നമുക്ക് എന്ത് ഉത്തരവാദിത്തം’ എം.വി. ഗോവിന്ദൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.