ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനം. വ്യാഴാഴ്ച തെരച്ചിൽ പുനരാരംഭിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാർവാർ കളക്ടറേറ്റിൽ ചേരുന്ന യോഗത്തിലുണ്ടാകും.
നിലവിൽ കാലാവസ്ഥ അനുകൂലമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ നാല് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായിരിക്കുന്നത്. ഗോവയിൽ നിന്നും ഡ്രഡ്‌ജർ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ഡ്രഡ്‌ജർ ഗംഗാവാലി പുഴയിലെത്തിക്കും. അർജുനെയും ലോറിയെയും കണ്ടെത്താനായി ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഡ്രഡ്‌ജർ എത്തിക്കാനുള്ള ചെലവ് പൂർണമായും കർണാടക സർക്കാർ വഹിക്കും. ഒരു കോടി രൂപയാണ് ഡ്രഡ്‌ജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ALSO READ: ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി; ഒടുവിൽ സമ്മതിച്ച് എഡിജിപി
ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. കാർവാർ ആസ്ഥാനമായുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ് ഡ്രഡ്ജിംഗ് നടത്തുക. ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്‌ജർ ഷിരൂരിൽ എത്തിക്കാൻ 30 മുതൽ 40 മണിക്കൂർ സമയം എടുക്കുമെന്നാണ് വിവരം. ടഗ് ബോട്ടിലാണ് ഡ്രഡ്ജർ കൊണ്ടുവരിക. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാൻ സാധിക്കുന്ന ഡ്രഡ്ജറാണ് എത്തിക്കുക. 15 അടി താഴ്ച വരെ മണ്ണ് ഇളക്കി പരിശോധിക്കാൻ ഈ ഡ്രഡ്ജറിന് സാധിക്കും. ഓഗസ്റ്റ് പതിനാറിനാണ് അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.