Koorachund Bird Flu: കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന് സംശയം, സ്വകാര്യ ഫാമിലെ 300 കോഴികൾ ചത്തു
പരിശോധനാഫലം വരുന്നതുവരെവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണവിധേയമാക്കി
കോഴിക്കോട്: കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തു. തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തയിട്ടുണ്ട്. ഇനി ഭോപ്പാലിലെ ലാബിലെ അന്തിമ സ്ഥിരീകരണം വരേണ്ടതുണ്ട് .
പരിശോധനാഫലം വരുന്നതുവരെവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണവിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.കളക്ടർ അടിയന്തര യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ചാൽ രോഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവൻ നശിപ്പിക്കേണ്ടി വന്നേക്കാം. പരിസര പ്രദേശങ്ങളിലുള്ള പക്ഷികളേയും നിരീക്ഷിക്കേണ്ടതായി വരും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.