Isro Spy Case: രണ്ട് ഡി.ഐ.ജിമാർക്ക് നമ്പിനാരായണൻ ഭൂമി വിറ്റതായി കേസിലെ പ്രതി,പണവും ഭൂമിയും നൽകി നമ്പിനാരായണൻ സിബിഐയെയും ഐബി ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു

ടെറാട്ടൂരിൽ വച്ചാണ് ഭൂമി വിൽപനയുടെ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയതെന്നും എസ്.വിജയൻ ആരോപിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 05:44 PM IST
  • ഐബി ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് നമ്പിനാരായാണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് വാദിച്ചു'
  • സിബിഐയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് ചവിറ്റുകുട്ടയിലടണമെന്നും സിബിമാത്യൂസിൻറെ അഭിഭാഷകൻ
  • ചാരക്കേസുമായി ബന്ധപ്പെട്ട് ആദ്യമുതലുള്ള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോ‍ർട്ടും ഹാജരാക്കാൻ കോടതി സിബിഐക്ക് നിർ‍ദ്ദേശം നൽകി
Isro Spy Case: രണ്ട് ഡി.ഐ.ജിമാർക്ക് നമ്പിനാരായണൻ ഭൂമി വിറ്റതായി കേസിലെ പ്രതി,പണവും ഭൂമിയും നൽകി നമ്പിനാരായണൻ സിബിഐയെയും ഐബി ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു

തിരുവനന്തപുരം:  ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതിയും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ എസ്.വിജയൻ. ചാരക്കേസിൻ്റെ അന്വേഷണ മേൽനോട്ടം വഹിച്ചിരുന്ന രണ്ട് ഡിഐജിമാർക്ക് നമ്പി നാരായണൻ ഭൂമി വിറ്റതായി എസ്.വിജയൻ കോടതിയിൽ ആരോപിച്ചു. 

ടെറാട്ടൂരിൽ വച്ചാണ് ഭൂമി വിൽപനയുടെ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയതെന്നും എസ്.വിജയൻ ആരോപിക്കുന്നു.  അജ്ഞലി ശ്രീവാസ്തവയ്ക്കും ശ്രീവാസ്തവയ്ക്കും തിരുനെൽവേലിയിലെ നാഗുനേരി താലൂക്കിൽ നമ്പി നാരായണൻ ഭൂമി  കൈമാറിയിട്ടുണ്ടെന്നും എസ്.വിജയൻ ആരോപിക്കുന്നു.  ഭൂമി കൈമാറ്റത്തിന് ആധാരമായ പവർ ഓഫ് അറ്റോർണിയും എസ്.വിജയൻ കോടതിയിൽ നൽകി.

ALSO READ: ISRO Spy Case; നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് ആവർത്തിച്ച് സിബി മാത്യൂസ്

നമ്പി നാരായണൻ സിബിഐ, ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. ഇതേ തുടർന്നാണ് ചാരക്കേസിലെ അന്വേഷണംഅട്ടിമറിക്കപ്പെട്ടത്. നമ്പിനാരായണൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹർജിയിൽ പറയുന്നു. 24 രേഖകളും എസ്.വിജയൻ ഇതിനായി കോടതിയിൽ  ഹാജരാക്കി. ഹർജി നാളെ പരിഗണിക്കും. അതേ സമയം കേസിലെ മറ്റൊരു പ്രതിയായ സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ നമ്പിനാരായണനും മാലി വനിതകളും ശക്തമായി എതിർത്തു. 

ഐബി ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് നമ്പിനാരായാണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് വാദിച്ചു. ശരിയായ രീതിയിൽ അന്വേഷിച്ചാണ് ചാരക്കേസ് തെളിയും, സിബിഐയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് ചവിറ്റുകുട്ടയിലടണമെന്നും സിബിമാത്യൂസിൻറെ അഭിഭാഷകൻ പറഞ്ഞു.

ALSO READ: Breaking | ISRO espionage case: ഐഎസ്ആർഒ ചാരക്കേസ് ​ഗൂഢാലോചനയിൽ സിബിഐ എഫ്ഐആർ നൽകി

ചാരക്കേസുമായി ബന്ധപ്പെട്ട് ആദ്യമുതലുള്ള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോ‍ർട്ടും ഹാജരാക്കാൻ കോടതി സിബിഐക്ക് നിർ‍ദ്ദേശം നൽകി. സീൽ വച്ച കവറിൽ ഹാജരാക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച ജാമ്യാപേക്ഷയിൽ സിബിഐയുടെ വാദം കേള്‍ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News