തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം നീണ്ടൂരും,കുട്ടനാട്ടിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടങ്ങളിൽ‌ ചത്ത താറാവുകളിൽ അസുഖം കണ്ടെത്തുകയായിരുന്നു. രോ​ഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാജു പറഞ്ഞു.ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തിര യോ​ഗം ചേരുന്നു.അതേസമയം പുതിയ സാഹചര്യത്തിൽ കോട്ടയം,ആലപ്പുഴ ജില്ലകളിലെ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തിര യോ​ഗം ചേരുന്നു. ഇതിന് ശേഷമായിരിക്കും എന്തൊക്കെ നടപടികൾ വേണമെന്ന് തീരുമാനിക്കു.


COMMERCIAL BREAK
SCROLL TO CONTINUE READING

താറാവുകളെ കൊല്ലാനായി ദ്രുതകർമ്മ സേനകളെ രം​ഗത്തിറക്കാനാണ് സാധ്യത. രണ്ട് ജില്ലകളിലുമായി 20000ത്തോളം താറാവുകൾ ഒരാഴ്ചക്കുള്ളിൽ ചത്തതായാണ് നി​ഗമനം.2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപനി പടർന്നുപിടിച്ചിരുന്നു.ആലപ്പുഴ, ഇടുക്കി പാലക്കാട് തൃശ്ശൂർ തുടങ്ങി നിരവധി ജില്ലകളില് ഇത് ഭീതി പരത്തി. 2020- മാർച്ചിൽ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും പക്ഷിപ്പനി ബാധിച്ചിരുന്നു.


Also Read: കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു: രാജ്യത്ത് പക്ഷിപ്പനി


പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌. പക്ഷിപ്പനി(Bird flu) പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1. അതേസമയം Rajasthan നിലും കഴിഞ്ഞ ദിവസം ചത്ത കാക്കകളിലും വൈറസിന്റെ സന്നിധ്യ കണ്ടെത്തിയിരുന്നു 300 കാക്കകളാണ് ഇവിടെ ചത്തത്. തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ ചത്ത മൃ​ഗങ്ങളുടെ സാമ്പിളുകൾ പരിശോധനക്കെടുത്തു.


Nilgri Mountain service പുനരാരംഭിച്ച് റെയിൽ‌വേ, ഈ മനോഹര യാത്രയുടെ ചിത്രങ്ങൾ‌ കാണാം..!


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy