രാജസ്ഥാൻ: നാളുകൾക്ക് ശേഷം രാജ്യത്ത് പക്ഷിപ്പനി സ്ഥിതീകരിച്ചു. തുടർച്ചയായി കാക്കകൾ ചത്തൊടുങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജസ്ഥാനിൽ പക്ഷിപ്പനി സ്ഥിതീകരിച്ചത്.കോട്ട, ബാരൻ,ജോധ്പൂർ ജില്ലകളിലായി ചത്ത 200 ലധികം കാക്കളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനോടൊപ്പം തന്നെ നാഗ്പൂരിൽ നിന്നും 50 മയിലുകൾ,60 കോഴികൾ,എന്നിവയും ചത്തിട്ടുണ്ട് എന്നാൽ ഇവ എന്ത് മൂലമാണെന്ന് സ്ഥിതീകരിച്ചിട്ടില്ല. മൃഗങ്ങളുടെ സാമ്പിൾ ഇതിനായി ശേഖരിച്ച് വൈറ്റിനറി ലാബോറട്ടറിയിലേക്ക് അയച്ചു കഴിഞ്ഞു.
Also Read: ശവസംസ്കാര ചടങ്ങിനിടെ മേൽക്കൂര തകർന്നു വീണു: 18 മരണം
സംഭവം വളരെ ഗുരുതരമായാണ് വനംവന്യജീവി(Wildlife) വിഭാഗം കാണുന്നത്. നടപടിയെന്നോണം ഒാരോ പ്രദേശത്തെയും ചതുപ്പു നിലങ്ങൾ,ഇൗർപ്പം തങ്ങി നിൽക്കുന്ന പ്രദേശങ്ങൾ എന്നിവ പരിശോധിക്കാൻ വനം വകുപ്പ് അതാത് ജില്ലാ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചത്ത മൃഗങ്ങളെ കുഴിച്ചിടുന്നത് സംബന്ധിച്ചും മാർഗ നിർദ്ദേശങ്ങളും സംസ്ഥാന ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലടക്കം ഇത് മൂലം ജാഗ്രതാ നിർദ്ദേശം വനംവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പക്ഷിപ്പനിയെത്തുടര്‍ന്ന് ഝാലാവാഡില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചു.പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകൾ ശേഖരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാജസ്ഥാനിനു പുറമെ മധ്യപ്രദേശില്‍ പലയിടങ്ങളിലും പക്ഷിപ്പനി(Bird Flue) മൂലം പക്ഷികള്‍ ചത്തൊടുങ്ങുന്നുണ്ട്.
Also Read: Test Positivity പത്ത് ശതമാനം: സംസ്ഥാനത്ത് ഇന്ന് 4600 പേർക്ക് COVID
ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പക്ഷി പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം. പക്ഷി പനിക്ക് കാരണമായ വൈറസ്(Virus) ആണ് H5N1
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy