കൊല്ലം:  തദ്ദേശ തിരഞ്ഞെടപ്പ് പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ച BJP സ്ഥാനാര്‍ത്ഥി മരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാര്‍ഡിലെ  BJP സ്ഥാനാര്‍ത്ഥി വിശ്വനാഥനാണ് (62) മരിച്ചത്. പ്രചാരണത്തിന് വീട്ടില്‍ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


ശനിയാഴ്ച  രാവിലെ എട്ട് മണിയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി (Local Body Election) വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് വിശ്വനാഥന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം.


Also read: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് COVID-19; പ്രധാനമന്ത്രി


 ഏറെ ഉത്സസാഹത്തോടെയാണ് ഇത്തവണ BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിലെ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണ് എന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.  ഭരണകക്ഷി  നേരിടുന്ന അഴിമതി ആരോപണങ്ങളും  പ്രതിപക്ഷത്തിന്‍റെ പിടിപ്പില്ലായ്മയും  അവസരമാക്കാനാണ് പാര്‍ട്ടിയുടെ  പരിശ്രമം...