കര്‍ണാടകയുടെ നിലപാട് തള്ളി ബിജെപി കേരളാ ഘടകം!
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടകയുടെ
തൃശൂര്‍:കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടകയുടെ
നിലപാടിനെതിരെ ബിജെപി കേരള ഘടകം,
പാര്‍ട്ടി വക്താവ് അഡ്വ:ബി ഗോപാലകൃഷ്ണന്‍ ആണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
സുപ്രീം കോടതി ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടും അതിര്‍ത്തി തുറക്കാത്ത കര്‍ണാടകയുടെ നടപടി മര്യാദകേടാണെന്ന് ബിജെപി വക്താവ് അഭിപ്രായപെട്ടു.
കര്‍ണാടകയുടെ പ്രശ്നവും ഭയവും മനസിലാക്കാം എന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്
വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണെന്നും കൊറോണ ബാധ ഇല്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കടത്തിവിടാമെന്ന് സമ്മതിച്ചതിന്
ശേഷം ഉരുണ്ടുകളിക്കരുതെന്നും കൂട്ടിച്ചെര്‍ത്തു,
കേരളത്തിലെ ബിജെപി കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്,കേരളത്തിലെ സര്‍ക്കാരിന് ഒപ്പമാണ്,കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് കേരളത്തിലേക്ക് രോഗികള്‍ ചികിത്സയ്ക്കായി വരുന്നുണ്ടെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.