കൊച്ചി: കൊടകര കുഴൽപ്പണക്കേസും (Kodakara Hawala Case) അതേ തുടർന്നുള്ള വെളിപ്പെടുത്തലുകളും ബിജെപി സംസ്ഥാന നേത‍ൃത്വത്തെ (BJP State Leaders) പ്രതിക്കൂട്ടിൽ നിർത്തുന്നതിനിടയിൽ ബിജെപി കോർ കമ്മിറ്റി യോ​ഗം  ഇന്ന് കൊച്ചിയിൽ ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് കോർ കമ്മറ്റി യോ​ഗം ചേരുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ യോ​ഗത്തിൽ പങ്കെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊടകര കുഴൽപ്പണക്കേസിലെ പരസ്യ പ്രസ്താവനകളെ സംബന്ധിച്ചും പ്രതിരോധത്തെ സംബന്ധിച്ചും കോർ കമ്മിറ്റിയിൽ ചർച്ചയായേക്കും. നിയസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോ​ഗത്തിലെ നേതാക്കളുടെ അതൃപ്തി, സികെ ജാനുവുമായി ബന്ധപ്പെട്ട പണമിടപാട് വിവാദം, മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകി പത്രകി പിൻവലിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ തുടങ്ങിയവയെല്ലാം യോ​ഗത്തിൽ ചർച്ചയായേക്കും.


ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസ്; അന്വേഷണ സംഘം CPM പ്രവർത്തകനെ ചോദ്യം ചെയ്യുന്നു


അതേസമയം, കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം ബിജെപിയിലെ ഉന്നതരിലേക്ക് എത്തുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ (BJP State President) ഡ്രൈവറെയും സെക്രട്ടറിയെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൊടകര കുഴൽപ്പണക്കേസിലെ പ്രധാനപ്രതി ധർമരാജനെ അറിയാമെന്നാണ് ഇരുവരും മൊഴി നൽകിയത്. ധർമരാജനെ കെ സുരേന്ദ്രനും അറിയാമെന്ന് ഇവർ മൊഴി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായുള്ള സാമ​ഗ്രികൾ ധർമരാജനെ ഏൽപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ധർമരാജനും കെ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയിരുന്നോയെന്ന് അറിയില്ലെന്നും ഇവർ മൊഴി നൽകിയിരുന്നു.


അതേസമയം, മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥി കെ സുന്ദരയ്ക്ക് പണം നൽകി പ്രതിക പിൻവലിപ്പിച്ചുവെന്ന സംഭവത്തിൽ കെ സുരേന്ദ്രനെതിരെ (K Surendran) കേസെടുത്തു. പ്രാദേശിക ബിജെപി നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ നൽകിയ പരാതിയിലാണ് നടപടി.


ALSO READ: കൊടകര കുഴൽപ്പണക്കവർച്ച കേസ്; യാതൊരു ബന്ധവുമില്ലെന്ന് ബിജെപി, പിടിയിലായത് ഇടത് അനുഭാവികളെന്ന് കെകെ അനീഷ് കുമാർ


ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻറെ മകനിലേക്കും കൊടകര കുഴൽപ്പണക്കേസ് അന്വേഷണം നീളുകയാണ്. ധർമരാജനുമായി കോന്നിയിൽ വച്ച് കെ സുരേന്ദ്രൻറെ മകൻ ഹരികൃഷ്ണൻ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. അന്വേഷണ സംഘം ഹരികൃഷ്ണൻറെ മൊഴിയെടുക്കുമെന്നും സൂചനകളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.