കൊടകര കുഴൽപ്പണക്കവർച്ച കേസ്; അന്വേഷണ സംഘം CPM പ്രവർത്തകനെ ചോദ്യം ചെയ്യുന്നു

കൊടുങ്ങല്ലൂർ എസ്എൻ പുരം സ്വദേശി റെജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 02:12 PM IST
  • കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം കവർച്ച ചെയ്തതിന് ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായത്തിന് റെജിനെ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
  • കുഴൽപ്പണക്കവർച്ച കേസിലെ മുഖ്യപ്രതി രഞ്ജിത്തുമായി റെജിന് ബന്ധമുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ
  • പ്രതികൾക്ക് സഹായം നൽകിയതിന് പ്രത്യുപകാരമായി റെജിന് മൂന്നരലക്ഷം രൂപ നൽകിയെന്നാണ് കണ്ടെത്തൽ
  • ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്
കൊടകര കുഴൽപ്പണക്കവർച്ച കേസ്; അന്വേഷണ സംഘം CPM പ്രവർത്തകനെ ചോദ്യം ചെയ്യുന്നു

തൃശൂർ: ബിജെപി നേതാക്കൾക്കെതിരെ ഉയർന്നുവന്ന കൊടകര കുഴൽപ്പണക്കവർച്ച കേസിൽ (Kodakara hawala case) സിപിഎം പ്രവർത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂർ എസ്എൻ പുരം സ്വദേശി റെജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പൊലീസ് ക്ലബ്ബിൽ (Police club) വച്ചാണ് ചോദ്യം ചെയ്യുന്നത്.

കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം കവർച്ച ചെയ്തതിന് ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായത്തിന് റെജിനെ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുഴൽപ്പണക്കവർച്ച കേസിലെ മുഖ്യപ്രതി രഞ്ജിത്തുമായി റെജിന് ബന്ധമുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. പ്രതികൾക്ക് സഹായം നൽകിയതിന് പ്രത്യുപകാരമായി റെജിന് മൂന്നരലക്ഷം രൂപ നൽകിയെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്.

ALSO READ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ

അതേസമയം, കുഴൽപ്പണക്കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും (Kodiyeri Balakrishnan) കോൺഗ്രസ് എംപി കെ മുരളീധരനും ആവശ്യപ്പെട്ടു. കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർഥിക്കും പരമാവധി ചിലവഴിക്കാവുന്ന തുക ഇലക്ഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ചിലവഴിക്കുന്ന തുക രാഷ്ട്രീയപാർട്ടിയുടെ കണക്കിലാണ് വരിക. രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് ബിജെപി സമർപ്പിച്ച കണക്കിൽ ഇതെല്ലാം ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ALSO READ: കൊടകര കുഴൽപ്പണക്കേസിൽ Enforcement Directorate പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം (Judicial investigation) പ്രഖ്യാപിക്കണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കെ സുരേന്ദ്രൻ പ്രചരണത്തിന് ഉപയോ​ഗിച്ച ഹെലികോപ്ടറിൽ പണം കടത്തിയെന്നും കെ മുരളീധരൻ ആരോപിച്ചു. സികെ ജാനുവിന് പണം നൽകിയ കാര്യത്തിലും അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയെ അന്വേഷണത്തിനായി നിയോ​ഗിക്കണം. നിഷ്പക്ഷമായി അന്വേഷണം നടത്തുകയാണെങ്കിൽ കുഴൽപ്പണക്കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ എത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. അതിനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കുമോയെന്ന് മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രി അതിന് തയ്യാറാവുകയാണെങ്കിൽ പിന്തുണയ്ക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News