തിരുവനന്തപുരം: 27 ദിവസമായി നഗര ഗ്രാമ ങ്ങള്‍ ഉള്‍പ്പടെ സമൂഹത്തിലെ എല്ലാ മേഖലകളിലും സഹായവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഡിയോ, വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനത്തെയും 
കൊറോണ പ്രതിരോധത്തിനായി രംഗത്തിറക്കാന്‍ സാധിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ;പി സുധീര്‍ അറിയിച്ചു.


സംസ്ഥാനത്ത് 15,6,399 പച്ചക്കറി പലവ്യഞ്ജനം ഉള്‍പ്പെടുന്ന ഭക്ഷ്യധാന്യ നമോ കിറ്റുകള്‍, 5,3360 ഭക്ഷണ പൊതികള്‍, 2,47,000 മാസ്‌കുകള്‍ തുടങ്ങിയവ ബിജെപി വിതരണം ചെയ്തു. 


സ്പ്രിംക്ലര്‍ കരാര്‍ പരിശോധിക്കാന്‍ സമിതിയെ വച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍!!


 


22,0000 വീടുകളില്‍ സേവന സന്നദ്ധപ്രവര്‍ത്തനുമായി എത്തുവാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കായി. പാര്‍ട്ടിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മാറ്റിവച്ചാണ് പ്രവര്‍ത്തകര്‍ കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ അണിനിരന്നത്. 


റേഷന്‍കടകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ ഇതുവരെ പൂര്‍ണമായി വിതരണം 
ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ സ്ഥാനത്താണ് ബിജെപിയുടെ പ്രവര്‍ത്തനം വ്യത്യസ്തമാകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ വ്യക്തമാക്കി