സകല നടപടിക്രമങ്ങളും അട്ടിമറിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ സ്പ്രിംക്ലര്‍ കരാരിനെക്കുറിച്ച് അന്വേഷിക്കുവാന്‍ രണ്ടു വിരമിച്ച ഉദ്യോഗസ്ഥന്മാരുടെ സമിതിയെ സര്‍ക്കാര്‍ തിടുക്കത്തില്‍ നിയോഗിച്ചത് ഹൈക്കോടതിയെ തെട്ടിദ്ധരിപ്പിക്കാണെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
അന്താരാഷ്‌ട്ര കരാര്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണമാണ് വേണ്ടത്. കരാറില്‍ അടിമുടി അവ്യക്തതയാണെന്നും കോവിഡ് വ്യാധിക്ക് ശേഷം ഡേറ്റ വ്യാധി ഉണ്ടാകരുതെന്നും ഹൈക്കോടതി ഇന്നലെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Here’s the Truth! 13 ലക്ഷം ജീവനക്കാരുടെ ശമ്പള൦ വെട്ടിക്കുറയ്ക്കാനൊരുങ്ങി റെയില്‍വെ?
ഡേറ്റയുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കരാറുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ ആണെന്നുള്ള വ്യവസ്ഥയെ എങ്ങനെയാണ് സര്‍ക്കാരിന് ന്യായീകരിക്കുവാന്‍ കഴിയുക എന്നും കോടതി ഇന്നലെ ശക്തമായ ഭാഷയില്‍ ചോദിച്ചിരുന്നു.
ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് വരുത്തി തീര്‍ക്കുവാനാണ് ഈ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.
സമിതിയില്‍ അംഗങ്ങളായ രണ്ട് വിരമിച്ച ഉദ്യോഗസ്ഥന്മാരും ആധുനിക വിവര സാങ്കേതിക വിദ്യയിലെ വിദഗ്ദ്ധരല്ല. ഒരാള്‍ മുന്‍ വ്യോമയാന സെക്രട്ടറിയും മറ്റെയാ ള്‍ മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായിരുന്നവരാണ്.
ലളിതമ്മ വേറെ ലെവല്‍! പോലീസ് ജീപ്പിന് കൈകാട്ടി നിര്‍ത്തി വയോധിക ചെയ്തത്!
ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അസാധാരണ സാഹചര്യത്തില്‍ അതിനെ ന്യായീകരിക്കാന്‍ കഴിയുന്നതല്ലേ എന്ന സമിതിയുടെ പരിഗണനാ വിഷയം സര്‍ക്കാര്‍ നടപടിയെ വെള്ളപൂശാന്‍ മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കുന്നതിനു സമാനമാണ്.
സ്പ്രിംക്ലര്‍ കരാര്‍ വിഷയത്തില്‍ മറുപടി പറയാതെ മരച്ചീനി കൃഷിയെപ്പറ്റി കോവിഡ് ദുരന്ത കാലത്ത് മുഖ്യമന്ത്രി ദീര്‍ഘപ്രഭാഷണം നടത്തുന്നത് കേരളീയരുടെ സാമാന്യബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.