ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഒരു ട്രോളിലൂടെ തന്‍റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നും പറയാതെ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന മട്ടിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം.


സംഘപരിവാറിനെതിരെ ഏത് അവസരത്തിലും ആഞ്ഞടിക്കുന്ന സിനിമാ താരം മാലാ പാര്‍വതിയുടെ മകനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് 
സന്ദീപ് വാര്യരുടെ പുതിയ ട്രോളുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്‌.


മിന്നാരം എന്ന സിനിമയിലെ ഒരു രംഗമാണ് സന്ദീപ് വാര്യര്‍ ഈ ട്രോളിനായി ഉപയോഗിച്ചിരിക്കുന്നത്.


Also Read:അശ്ലീല മെസേജുകളും ചിത്രങ്ങളും... മാലാ പാര്‍വതിയുടെ മകനെതിരെ സീമ, വിവാദ൦!!


ഒന്നും എഴുതാതെ ഈ സിനിമയിലെ രംഗം മാത്രം ട്രോളാക്കി തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്യുകയായിരുന്നു ബിജെപി വക്താവ് സന്ദീപ് വാര്യര്‍.


നേരത്തെ സന്ദീപ് വാര്യര്‍ ഒരു മാധ്യമ പ്രവര്‍ത്തകനുമായി ഉണ്ടായ പ്രശ്നത്തെ തുടര്‍ന്ന് ലൂസിഫറിലെ രംഗം സന്ദീപ് വാര്യര്‍ ട്രോളാക്കിയിരുന്നു.


ഇപ്പോള്‍ മിന്നാരത്തിലെ രംഗം കൊണ്ടും സന്ദീപ് വാര്യര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുയാണ്.