അശ്ലീല മെസേജുകളും ചിത്രങ്ങളും... മാലാ പാര്‍വതിയുടെ മകനെതിരെ സീമ, വിവാദ൦!!

ചലച്ചിത്ര താരം മാലാ പാര്‍വതിയുടെ മകന്‍ അശ്ലീല ചിത്രങ്ങളും മെസേജുകളും അയച്ചെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമാ വിനീത്. 

Last Updated : Jun 11, 2020, 10:04 AM IST
  • അണ്‍റീഡ് മെസേജുകള്‍ നോക്കുന്നതിനിടെയാണ് അനന്തകൃഷ്ണന്‍റെ മെസേജുകള്‍ കാണുന്നതെന്നും സ്വകാര്യ ശരീര ഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ള മെസേജുകള്‍ ഉള്‍പ്പടെ അതിലുണ്ടായിരുന്നുവെന്നും സീമ പറയുന്നു.
അശ്ലീല മെസേജുകളും ചിത്രങ്ങളും... മാലാ പാര്‍വതിയുടെ മകനെതിരെ സീമ, വിവാദ൦!!

തിരുവനന്തപുരം: ചലച്ചിത്ര താരം മാലാ പാര്‍വതിയുടെ മകന്‍ അശ്ലീല ചിത്രങ്ങളും മെസേജുകളും അയച്ചെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമാ വിനീത്. 

തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് സീമ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാലാ പാര്‍വതിയുടെ മകന്‍ അനന്ത കൃഷ്ണനെതിരെയാണ് സീമ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അനന്തകൃഷ്ണന്‍ തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കാറുണ്ടെന്നാണ് സീമയുടെ ആരോപണം. 

അണ്‍റീഡ് മെസേജുകള്‍ നോക്കുന്നതിനിടെയാണ് അനന്തകൃഷ്ണന്‍റെ മെസേജുകള്‍ കാണുന്നതെന്നും സ്വകാര്യ ശരീര ഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ള മെസേജുകള്‍ ഉള്‍പ്പടെ അതിലുണ്ടായിരുന്നുവെന്നും സീമ പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിവരം മാലാ പാര്‍വതിയെ അറിയിച്ചുവെന്നും അവര്‍ ക്ഷമാപണം നടത്തിയെന്നും സീമ പറയുന്നു. 

എന്നാല്‍, ക്ഷമ ചോദിക്കേണ്ടത് അമ്മയല്ലെന്നും മാപ്പപേക്ഷിച്ചാല്‍ തീരുന്ന തെറ്റല്ല അയാള്‍ തന്നോട് ചെയ്തതെന്നും സീമ പറയുന്നു. നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു. -സീമ കുറിച്ചു. 

സീമയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 

നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു.

ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്ക്രീൻ shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ് അശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg.

ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു സിനിമ മേഘലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്‌മക്കും സ്‌ത്രീകൾക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി.

പലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്.

പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു. പക്ഷേ ഒരു മാപ്പിൽ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.

എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണൻ എനിക്ക് ഇത്തരത്തിൽ ഒരു അശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റർഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ്.

ഈ ഒരു പോസ്റ്റ്‌ ചെയ്യുന്നത് കാരണം നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ ഇന്ന് മറച്ചു വെച്ചാൽ ഞാൻ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദർശം എല്ലാം ഞാൻ ഒരു പ്രശസ്തിയുടെ മുന്നിൽ അടിയറവു പറയുന്നത് പോലെ ആവും.

ഇനി ആരോടും  ഇതു ആവർത്തിക്കരുത്
ഞാൻ ഒരു ട്രാൻസ് വുമൺ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ല.

Trending News