P P Mukundhan: ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
16 വർഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ദക്ഷിണേന്ത്യൻ ഓർഗനൈസിങ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
കൊച്ചി: ബിജെപി നേതാവും മുൻ സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്ന പിപി മുകുന്ദൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 16 വർഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1980 1990 കാലത്ത് സംഘടനയെ കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു. ആർഎസ്എസ് പ്രാന്ത സമ്പർക്ക പ്രമുഖ് ആയും പ്രവർത്തിച്ചു.
1947-ൽ കണ്ണൂർ മണത്തണയിലാണ് പിപി മുകുന്ദൻ ജനിച്ചത്. 45 വർഷം സംഘടന രംഗത്ത് സജീവമായിരുന്ന അദ്ദേഹം 1988 മുതൽ 95 വരെ ജന്മഭൂമി എം ഡി ആയും പ്രവർത്തിച്ചു. ബിജെപിയുടെ ദക്ഷിണേന്ത്യൻ ഓർഗനൈസിങ് ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നേരത്തെ ചികിത്സയിലായിരുന്നു പിന്നീടാണ് കൊച്ചി അമൃതയിലേക്ക് മാറ്റിയത്. സംസ്കാരം കണ്ണൂരിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...