തൃശ്ശൂർ: മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.
ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന കൊള്ളയെ കുറിച്ച് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അറിവുണ്ടായിരുന്നുവെന്ന് 
കെ സുരേന്ദ്രൻ ആരോപിച്ചു  അഴിമതി വിവരങ്ങൾ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. 
വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ നി‌ർമ്മിക്കുന്ന ഫ്ലാറ്റ് സന്ദർശിച്ച ശേഷമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:പിണറായി വിജയൻ 'കേരള മുഖ്യമന്ത്രി' തന്നെ അല്ലേ ?



തട്ടിപ്പിൻറെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. ശിവശങ്കരന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ടെന്നാണ് ഇ.ഡി കോടതിയിൽ 
പറഞ്ഞത്. കെട്ടിടത്തിൻറെ നിർമ്മാണത്തിൽ അപാകതയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ള സ്ഥലത്താണ് കെട്ടിടം പണിയുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവരുടെ ജീവിതം വെച്ച് പന്താടരുത്. റെഡ്ക്രസൻറിന് നൽകിയ തുകയുടെ പകുതി പോലും ചിലവഴിക്കാൻ സാധിക്കാത്ത നിലയിലാണ് കാര്യങ്ങൾ. 
കരാർ ഒദ്യോഗികമായി പുറത്ത് വിടാത്തതും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാകാത്തതുമെല്ലാം ഇതിൻറെ വിവരങ്ങൾ പറത്ത് വരുമെന്ന് ഭയന്നാണ്. 
ഫ്ലാറ്റിൻറെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ കമ്പനിയുടെ സഹായം സ്വീകരിക്കുമ്പോൾ 
കേന്ദ്രസർക്കാരുമായി നടത്തേണ്ട ആശയവിനിമയത്തിന് സംസ്ഥാനം തയ്യാറായില്ല. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കരാർ ഒപ്പിട്ടത്. 
സ്വകാര്യവത്ക്കരണത്തിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി കുമ്പിടിയെ പോലെ പെരുമാറുകയാണ്. 
അദാനിയെ എതിർക്കുന്നവർ തന്നെ അദാനിയുടെ ബന്ധുക്കൾക്ക് കരാർ കൊടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 
കേരളത്തിൽ കൺസൾട്ടസി രാജാണ് നടക്കുന്നത്. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.