കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയനെ കടന്നക്രമിച്ച് മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് രംഗത്ത്.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപെട്ട ഇടപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് പിസി തോമസിന്‍റെ വിമര്‍ശനം.
'ലൈഫ് മിഷൻ' പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായിൽ പോയി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ
ലൈഫ് മിഷനുമായി ഉണ്ടാക്കിയ ധാരണ പത്രത്തെ പറ്റിയോ കേരള സർക്കാരിൻറെ ദൗത്യങ്ങളെ കുറിച്ചോ തനിക്ക് ഒന്നുമറിയില്ല എന്ന് മുഖ്യമന്ത്രിതന്നെ
പറഞ്ഞപ്പോൾ , അദ്ദേഹം 'കേരള മുഖ്യമന്ത്രി 'തന്നെ ആണോ എന്ന് ആരും സംശയിക്കും എന്ന് കേരള കോൺഗ്രസ് ചെയർമാനും
എൻ.ഡി.എ. ദേശീയ സമിതി അംഗവുമായ മുൻകേന്ദ്രമന്ത്രി പിസി തോമസ് പറഞ്ഞു.
2020 ഓഗസ്റ്റ് എട്ടാം തീയതി അദ്ദേഹം പറഞ്ഞത് , "ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല" എന്നാണ്.
'കൂടുതൽ ഒന്നും അദ്ദേഹത്തിന് അറിയാനും വയ്യ'. എന്നാൽ 2019 ജൂലൈ പതിനൊന്നാം തീയതി ഉണ്ടാക്കിയ ധാരണാപത്രം പുറത്തുവന്നപ്പോൾ
വ്യക്തമാകുന്നത് , അതിൽ 'റെഡ് ക്രസൻറ് ' ഒന്നാം കക്ഷിയും 'കേരള സർക്കാർ' രണ്ടാം കക്ഷിയും ആണ് എന്നതാണ്.
ധാരണാപത്രം പുറത്താക്കുവാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്ന് മാത്രമല്ല, ഒരുകാരണവശാലും അതിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് അറിയേണ്ടതില്ല
എന്ന് അദ്ദേഹം തീരുമാനിച്ചു.
Also Read:ലൈഫ് മിഷന്‍;കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍;റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടോയെന്ന് പരിശോധിക്കുന്നു!
മുഖ്യമന്ത്രി ദുബായ്ക്ക് പോകുന്നതിനു മുമ്പുതന്നെ അവിടെ എത്തിയ ശിവശങ്കറും സ്വപ്നയും കാര്യങ്ങളെല്ലാം പറഞ്ഞു വ്യക്തമാക്കി കാണും.
അഴിമതിയും കൈക്കൂലിയും കമ്മീഷനും ഒക്കെ വ്യക്തമായി കഴിഞ്ഞ ഈ ഇടപാട് പാവപ്പെട്ടവരുടെ പേരിൽ തന്നെ വേണമായിരുന്നോ
എന്നു തോമസ് ചോദിച്ചു. മൂന്ന് കോടി 60 ലക്ഷം രൂപയായിരുന്നു കമ്മീഷൻ എന്ന കാര്യവും പുറത്തായി എന്ന് പിസി തോമസ് ചൂണ്ടിക്കാട്ടി.