കോട്ടയം: സംസ്ഥാന ബജറ്റ് ജനങ്ങൾക്ക് കിട്ടിയ ഇരുട്ടടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവങ്ങളെ പിഴിയുന്ന ബജറ്റ് കോടീശ്വരൻമാരെ വെറുതെ വിട്ടു.  വീട് കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു ഇതിലും ഭേദമെന്നും  സുരേന്ദ്രൻ പറഞ്ഞു. ബജറ്റിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയത്ത് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തിനും പാവങ്ങളെ പിഴിഞ്ഞു കൊള്ളയടിക്കുന്ന ബജറ്റ് പാവപ്പെട്ടവരുടെ പാർട്ടിയുടേത് എന്ന് എങ്ങനെ പറയാനാകും. പെട്രോൾ വില കൂട്ടിയത് വിലക്കയറ്റത്തിന് കാരണമാകും. കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപി പ്രക്ഷോഭം തുടങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നഗരം ചുറ്റി നടന്ന പ്രതിഷേധ പ്രകടനം ഗാന്ധി സ്ക്വയറിൽ അവസാനിച്ചു. തുടർന്ന് പ്രതിഷേധക്കാർ  മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.


പെട്രോളിനും ഡീസലിനും വില കൂടും; ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തി


തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.


ALSO READ: Nursing colleges: 25 പുതിയ നേഴ്സിങ് കോളേജുകൾ; 20 കോടി രൂപ ബജറ്റിൽ വകയിരുത്തി


മദ്യത്തിനും വില വർധിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും.  ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തും.


പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും  സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നിരക്കില്‍ വർധനവ് ഉണ്ടാകും. അഞ്ച് ലക്ഷം വരെ വിലയുള്ളവ – 1 ഒരു ശതമാനം വര്‍ധനവ്. അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെയുള്ളവ- രണ്ട് ശതമാനം വര്‍ധനവ്. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ. ഒരു ശതമാനം വര്‍ധനവ്. 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ- ഒരു ശതമാനം വർധനവ്. 30 ലക്ഷത്തിന് മുകളില്‍- ഒരു ശതമാനം വര്‍ധനവ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.