തിരുവനന്തപുരം: ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈക്കോടതിയിലെ കേരള സര്‍ക്കാരിന്റെ അഭിഭാഷക നീചമായ രീതിയില്‍ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വിമർശിച്ചു. സര്‍ക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.


ALSO READ: General Bipin Rawat’s Cremation Updates: ത്രിവര്‍ണ്ണ പതാക പുതച്ച് CDS ബിപിന്‍ റാവത്ത്, ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയടക്കം പ്രമുഖര്‍


ഇവരെ സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തില്‍ പിണറായിയുടെ ഭരണത്തില്‍ ആര്‍ക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


തമിഴ്‌നാട്ടിലെ  കുനൂരില്‍  ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തെ  ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്‍റെ ഭാര്യ  മധുലിക റാവത്തും ഉൾപ്പെടെ 13 പേരാണ് മരിച്ചത്. 14 പേരായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ  MI 17V5 ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.  ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്.  ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് വിദഗ്ധ ചികിത്സയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.


ALSO READ: New CDS | ബിപിൻ റാവത്തിന്റെ പിൻഗാമിയെ ഒരാഴ്ചക്കുള്ളിൽ നിയമിച്ചേക്കും; കേന്ദ്രത്തിന്റെ മുൻഗണന ഇവർക്ക്


അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.  എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ  നേതൃത്വത്തിലായിരിക്കും അന്വേഷണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.