BJP സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് COVID
കോഴിക്കോട് നടത്തിയ പരിശോധനയിൽലാണ് കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ് ബാധിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിൽലാണ് കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി.
നേരത്തെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പുമായി (Kerala Assembly Election) ബന്ധപ്പെട്ട് ഡൽഹിയിൽ കേന്ദ്ര നേതാക്കളെ കാണാൻ പോയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു സുരേന്ദ്രൻ കോഴിക്കോടെത്തിയത്. സുരേന്ദ്രൻ്റെ ആരോഗ്യനില തൃപ്തികരമാണ്.
ALSO READ: സംസ്ഥാനത്ത് ആശങ്ക; 6000 കടന്ന് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10% മുകളിൽ
ബിജെപിയുടെ നിരവധി പാർട്ടി നേതാക്കന്മാർക്ക് കോവിഡ് ബാധിക്കുകയുണ്ടായി. കേന്ദ്ര മന്ത്രിമാരായ അമിത് ഷായ്ക്കും (Amit Shah), ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്കും, നിതിൻ ഗഡ്കരിക്കും കർണാടക മുഖ്യമന്ത്രി ബി.എസ്.യഡ്യൂരപ്പ തുടങ്ങിയ നിരവധി നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ശേഷം രോഗം ഭേദമായി സാധരണ രീതിയിൽ പാർട്ടി പ്രവർത്തനം തുടർന്നിരുന്നു.
സംസ്ഥാത്ത് ഇതിനോടകം നിരവധി നേതാക്കന്മാർക്കാണ് കോവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായിരിക്കുന്നത്. മന്ത്രിമാരായ തോമസ് ഐസക്ക് (Thomas Issac), ഇ പി ജയരാജൻ, എ കെ ബാലൻ, വി എസ് സുനിൽകുമാർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ALSO READ: കേരളത്തിൽ കോവിഡ് വർധിക്കുന്നു: കെ.സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
കേരളത്തിലെ കോവിഡ് കണക്കുകളിൽ ക്രമാതീതമായുണ്ടാവുന്ന വർധന ചൂണ്ടിക്കാട്ടി കെ.സുരേന്ദ്രൻ (K Surendran) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതെ തുടർന്ന് കേന്ദ്ര സംഘം നാളെ കേരളത്തിൽ എത്തും. ഇന്ത്യയിലെ കോവിഡിന്റെ 26 ശതമാനവും കേരളത്തിലാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലുമാണെന്ന് സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പോസിറ്റിവിറ്റിയിൽ ദേശിയ ശരാശരി 2 ശതമാനം ആയിരുന്നപ്പോൾ കേരളത്തിൽ 10 ശതമാനമായിരുന്നു. രാജ്യത്ത് തന്നെ 20 ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം വലിയതോതിലുള്ളത് ഇതിൽ 12 എണ്ണവും കേരളത്തിലാണെന്നും സുരേന്ദ്രൻ കത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...