ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെതിരെ ആക്രമണം
പള്ളിയില്‍ നിസ്കരിക്കുന്നതിന്‍റെ ഇടയിലാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.
ഇടുക്കി: ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെതിരെ ആക്രമണം. നെടുങ്കണ്ടം തൂക്കുപാലം ജുമാ മസ്ജിദില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
പള്ളിയില്‍ നിസ്കരിക്കുന്നതിന്‍റെ ഇടയിലാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്. ബാങ്ക് വിളികേട്ട് പള്ളിയിലേക്ക് നിസ്കരിക്കാനായി പോയ നസീറിനെ എസ്‌ഡിപിഐയിലും ഡിവൈഎഫ്ഐയിലും ഉള്‍പ്പെട്ട ഒരു സംഘം മതതീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മസ്ജിദിലെ നിസ്കരിക്കുകയായിരുന്ന നസീറിനെ എസ്‌ഡിപിഐ-ഡിവൈഎഫ്ഐ പ്രവർത്തകർ പിന്നിൽ നിന്ന് ആക്രമിക്കുകയാണ് ചെയ്തത്. നിസ്കരിക്കാന്‍ കുനിഞ്ഞിരുന്നു നസീറിനെ കസേര കൊണ്ട് അടിക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല അക്രമികൾ അദ്ദേഹത്തെ പലവട്ടം നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു അക്രമികള്‍ അഴിഞ്ഞാടിയതെന്നാണ് വിവരം.
പള്ളിയുടെ പുറത്തേക്കിറങ്ങവേ പിന്നാലെയെത്തിയ ഒരാള്‍ നസീറിനെ ചവിട്ടി വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ് അവശനായ നസീറിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.