തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മരംമുറിച്ച് കടത്തിയ സംഭവത്തിൽ ഹൈക്കോടതിയെ (Kerala high court) സമീപിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കോടതിയുടെ മുൻപാകെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടും. പരസ്യമായ നിയമലംഘനമാണ് മരംമുറിക്കേസിൽ ഉണ്ടായിട്ടുള്ളതെന്നും കുമ്മനം രാജശേഖരൻ (Kummanam Rajasekharan) ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കർഷകരേയും ആദിവാസികളെയും സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു. നാല്, അഞ്ച് നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ട്. സംരക്ഷിത മരങ്ങൾ കേന്ദ്ര സർക്കാരിന്റെ പൊതു സ്വത്താണ്. സംഭവത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാനാകും. ഇക്കാര്യത്തിൽ പഠനം നടത്തുകയാണ്.


ALSO READ: Forest robbery case: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ


പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പകരം ആദിവാസികൾക്കെതിരെ റവന്യൂ വകുപ്പും (Revenue department) പൊലീസും കേസെടുത്തിട്ടുണ്ട്. ഹാജരാ​കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.  ആദിവാസികളെയും കർഷകരെയും കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ്. എന്നാൽ യഥാർഥ പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.


അതേസമയം, മരംമുറിച്ച് കടത്തിയ കേസിൽ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് റവന്യൂമന്ത്രി മന്ത്രി കെ രാജൻ പറഞ്ഞു. കർഷകരെ സഹായിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത് ദുരുപയോ​ഗം ചെയ്യപ്പെട്ടോയെന്നത് സംബന്ധിച്ച് അന്വഷണം നടത്തും. കർഷകരെ ആരെങ്കിലും വഞ്ചിച്ചോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.


ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ്​ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു


എൻഫോഴ്സ്മെന്റ് അന്വേഷണത്തെ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. വനഭൂമിയിൽ (Forest Area) മരംമുറി ഉണ്ടായിട്ടില്ലെന്നും തെറ്റായ നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കെ രാജൻ മുൻപ് വ്യക്തമാക്കിയിരുന്നു. മരംമുറിക്ക് കാരണമായ ഉത്തരവിൽ തെറ്റില്ലെന്ന നിലപാട് മന്ത്രി വീണ്ടും ആവർത്തിച്ചു. ഏതെങ്കിലും ഒരു വില്ലേജ് ഓഫീസറുടെ നടപടിയാകാം മരംമുറിക്ക് പിന്നിൽ. വയനാട് മാത്രമാണ് അത്തരത്തിൽ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.  വീഴ്ച ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പ് നടപടി സ്വീകരിക്കും. നിലവിൽ നടത്തിയത് പ്രാഥമിക അന്വേഷണം മാത്രമാണ്. റവന്യൂവകുപ്പിന് വയനാട് മരംമുറിക്കലിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു.


സർക്കാർ ഉടമസ്ഥതയിലുള്ള മരങ്ങൾ മുറിച്ചെങ്കിൽ അത് തെറ്റായ നടപടിയാണ്. അത് ഉത്തരവിന്റെ ഭാ​ഗമല്ല. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തതാണ് തെറ്റ്. ഇതിന് ആരെങ്കിലും കൂട്ട് നിന്നിട്ടുണ്ടെങ്കിൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വിവാദ മരംമുറിക്കൽ ഉത്തരവിൽ പിഴവുണ്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞിട്ടില്ലെന്നും മന്ത്രി രാജൻ വ്യക്തമാക്കിയിരുന്നു. പട്ടയ ഭൂമിയിലെ മരംമുറിക്കണമെന്ന കർഷകരുടെ ആവശ്യം പരി​ഗണിക്കും. കൊള്ള നടക്കാതിരിക്കാൻ പഴുതുകൾ അടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.