New Delhi: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ BJP സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍  കെ. സുരേന്ദ്രന്‍ (K Surendran).


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.  കേരളത്തിലെ ഇടത് സര്‍ക്കാരിന്‍റെ  നില പരുങ്ങലിലാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 


"കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും പ്രവചനങ്ങളെ മറികടന്ന് BJP നേട്ടമുണ്ടാക്കി", കെ സുരേന്ദ്രന്‍  പറഞ്ഞു.


പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ബീഹാറിലെയും രാജ്യമാകെ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലം തെളിയിക്കുന്നത്. കൊറോണ കാലത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കിയ ജനക്ഷേമനയങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ജാതി രാഷ്ട്രീയത്തെ മറികടന്ന് BJPയ്ക്ക്  വൻ നേട്ടമുണ്ടാക്കി കൊടുത്തത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിലും ബംഗാളിലും ബി.ജെ.പി ഭരണം നേടും. തദ്ദേശ തിരഞ്ഞെടുപ്പ് അതിനുള്ള അടിത്തറ പാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. 


Also read: ഒതുക്കപ്പെട്ടവരെ ഒത്തുചേര്‍ത്ത് ശോഭ സുരേന്ദ്രന്‍, പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്ന് എ. പി അബ്ദുള്ളക്കുട്ടി


പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ ഉടലെടുത്തിരിക്കുന്ന  ഭിന്നതയെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം  സംസ്ഥാന അധ്യക്ഷനെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു.  ദേശീയ അദ്ധ്യക്ഷന്‍ ജെ. പി നദ്ദയാണ് സുരേന്ദ്രനെ വിളിപ്പിച്ചത്.  എന്നാല്‍, തന്‍റെ സന്ദര്‍ശനത്തില്‍  അസ്വാഭാവികമായൊന്നുമില്ലെന്നും സാധാരണ സന്ദര്‍ശനമാണെന്നുമാണ് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.