തിരുവനന്തപുരം: ടാര്‍പ്പോളന്‍ ഷീറ്റിന് കീഴിൽ രണ്ട് കുഞ്ഞുങ്ങളുമായി ജീവിതം തള്ളി നീക്കിയ ഷീബയ്ക്ക് പുതുവീടൊരുങ്ങി. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ലൈഫ് പദ്ധതിയിലുള്ള വീട് നിഷേധിച്ചെന്നാണ് ആരോപണം. താന്‍ വിശ്വാസിക്കുന്ന പാര്‍ട്ടിയോടൊപ്പം നാട്ടില്‍ പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് യുവതിക്ക് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ അവഗണന നേരിടേണ്ടി വന്നത് എന്നാണ് ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ അവര്‍ക്ക് സുരക്ഷിതമായി കഴിയാന്‍ സേവാഭാരതി നെടുമങ്ങാട് പനവൂര്‍ പഞ്ചായത്ത് സമിതി ഇവർക്ക് വേണ്ടി പകരം വീടൊരുക്കി.  പനവൂര്‍ കരിക്കുഴിയില്‍ ബി.ഷീബയ്ക്കാണ് അസുലഭ നിമിഷം കൈവന്നത്. ഷീബക്ക് ഏട്ടാം ക്ലാസ് വിദ്യാർത്ഥിനി  അക്ഷയ, നാലാം ക്ലാസ് വിദ്യാർത്ഥി അദ്വയിത് എന്നീ രണ്ട് കുട്ടികളാണ് ഉള്ളത്. മൂന്ന് വർഷത്തെ കഠിന പ്രയത്നം കൊണ്ട്  വീട് നിർമ്മാണം പൂർത്തിയാക്കി. മുൻ ഡിജിപി റ്റി  പി സെൻകുമാർ താക്കോൽ ഭാനം നിർവ്വഹിച്ചു.

Read Also: ആനവണ്ടിയും കുട്ട്യോളും; ഒരു അവധിക്കാല ആഘോഷത്തിന്‍റെ കഥ


ജാതിയും മതവും രാഷ്ട്രീയവും നോക്കി അർഹതപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിച്ചാൽ അതിനെതിരെ കോടതിയെ സമീപിക്കാനുള്ള നിയമം നിലവിലുണ്ടെന്ന് വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ബി ജെ പി പനവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്  എസ്എൻ പുരം രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിനോദ് വന്ദേമാതരം സ്വാഗതം ആശംസിച്ചു.


ഭാരതീയ ജനത പാർട്ടി വാമനപുരം മണ്ഡലം പ്രസിഡന്റ് ആർ വി നിഖിൽ, ആട്ടുകാൽ ബിനുകുമാർ, കല്ലിയോട് രാമചന്ദ്രൻ നായർ, ജി. മുരളീധരൻ നായർ, വെള്ളാഞ്ചിറ വാർഡ് മെമ്പർ സജികുമാർ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിശ്വപുരം വാർഡ് മെമ്പർ ബിജു ത്രിവേണി നന്ദി രേഖപ്പെടുത്തി.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.