പൂന്തുറയിൽ ബോട്ടപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്
തിരുവനന്തപുരം: മത്സ്യബന്ധനബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി (Fishermen) തിരച്ചിൽ പുരോഗമിക്കുന്നു. പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേരെയാണ് കാണാതായത്. ഇവരിൽ ഏഴ് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മൂന്ന് പേർക്കായി തിരച്ചിൽ (Rescue) തുടരുകയാണ്.
വിഴിഞ്ഞത്ത് നിന്നുള്ള ഒരാളെയും പൂന്തുറയിൽ നിന്നുള്ള രണ്ട് പേരെയുമാണ് ഇനി കണ്ടെത്താനുള്ളതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മന്ത്രി ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ സന്ദർശിക്കാൻ എത്തി.
ALSO READ: Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ
കടൽക്ഷോഭം മൂലം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം (Boat Accident). നാവിക സേനയുടെ ഡോമിയർ വിമാനവും രക്ഷാപ്രവർത്തനത്തിന് എത്തും. കോസ്റ്റ്ഗാർഡിന്റെ (Coast Guard) രണ്ട് കപ്പലുകൾ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഡേവിഡ്സൺ, ജോസഫ്, സേവ്യർ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോസ്റ്റ്ഗാർഡ്. നാവികസേനയും മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാർഡും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
ALSO READ: Cyclone Yaas ഇന്ന് തീരം തൊടും, വിമാനത്താവളങ്ങൾ രാവിലെ മുതൽ അടച്ചിടും
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. തീരദേശത്ത് താമസിക്കുന്നവർ, മലയോര മേഖലയിലുള്ളവർ എന്നിവരും ജാഗ്രത പുലർത്തണം. ഈ മാസം അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയേക്കും. അതിനാൽ വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.