തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ള മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന ഏഴ് പേരെയും രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് സ്വദേശി യോഹന്നാൻ്റെ സെൻ്റ് ആൻ്റണിയെന്ന വള്ളമാണ് മറിഞ്ഞത്. അഞ്ചുതെങ്ങ് സ്വദേശികളായ റാഫേൽ, സച്ചിൻ, ജേക്കബ്, സ്റ്റെഫിൻ, വിബിൻ, ജെനീഷ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇന്ന് മുതലപ്പൊഴിയിലുണ്ടായ രണ്ടാമത്തെ അപകടമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെയും ഇവിടെ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ രണ്ട് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടിരുന്നു. കടലിലേക്ക് പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പൂത്തുറ സ്വദേശി ജിജു ദേവസ്യ എന്നയാളുടെ വള്ളമാണ് മറിഞ്ഞത്. പത്രോസ്, ഇർഷാദ് എന്നിവർ വള്ളത്തിലുണ്ടായിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Arjun Missing: അർജുൻ്റെ രക്ഷാദൗത്യം നൂറാം മണിക്കൂറിൽ; പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം


ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നൂറ് മണിക്കൂറായിരിക്കുകയാണ്. അതിനിടെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ സഹായം വേണമെന്ന് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇമെയിൽ വഴിയാണ് ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രിക്ക് കത്തയച്ചത്. രക്ഷാപ്രവർത്തനം തുടങ്ങി 5 ദിവസം പിന്നിട്ടിട്ടും അ‌ർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്നാവസ്യപ്പെട്ട് കത്തയച്ചത്.


അത്യാധുനിക റഡാർ ഉപയോ​ഗിച്ചുളള പരിശോധന 7 മണിക്കൂർ പിന്നിടുമ്പോഴും അർജുൻ എവിടെ എന്നതിൽ ഒരു സൂചനയും ലഭിച്ചിട്ടില്ല. ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുന്ന സി​ഗ്നലുകളും ലഭിച്ചിട്ടില്ലെന്ന് ദൗത്യസംഘം വെളിപ്പെടുത്തി. മണ്ണിൻ്റെ ഘടനയും ചെളിയും കൃത്യമായി സിഗ്നൽ ലഭിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.


അതേസമയം നനഞ്ഞ ചെളി നിറഞ്ഞ മണ്ണും പുതിയ ഉറവകളും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുകയാണ്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരിക്കുകയാണ്. മേഖലയിൽ മണ്ണിടിച്ചിലും മഴയും കാറ്റും തുടരുന്നു. നേവിയുടെ സ്കൂബാ ടീം ഇപ്പോഴും ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. അതിനിടെ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടമേഖലയിൽ സന്ദർശനം നടത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.