Today's Gold Rate: തിരുവോണമായിട്ട് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില അറിയാം

Gold Rate Today: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയ കുതിപ്പാണ് സ്വർണ വിലയിലുണ്ടായിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2024, 11:18 AM IST
  • ഇന്നലെ ഒരു പവന് 320 രൂപ വർധിച്ചിരുന്നു.
  • ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,920 രൂപയാണ്.
Today's Gold Rate: തിരുവോണമായിട്ട് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില അറിയാം

കൊച്ചി: തിരുവോണ ദിനത്തിലും കുറയാതെ സ്വർണവില. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഉയർന്ന നിരക്കിൽ നിൽക്കുകയാണ് സ്വർണനിരക്ക്. ഇന്നലെ ഒരു പവന് 320 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,920 രൂപയാണ്. വൻ കുതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ സ്വർണവിലയിലുണ്ടായത്. വെള്ളിയാഴ്ച 960 രൂപയാണ് സ്വർണത്തിന് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6865 രൂപയാണ് വില.

ഓ​ഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ മാസത്തിലെ ആദ്യ ദിനം വില കൂടുകയോ കുറയുകയോ ചെയ്തിരുന്നില്ല. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവിലയിൽ വെള്ളിയാഴ്ച വലിയ കുതിപ്പാണുണ്ടായത്. 

ഈ മാസത്തെ സ്വർണ നിരക്ക്

സെപ്റ്റംബർ 1: 53,560

സെപ്റ്റംബർ 2: 53,360

സെപ്റ്റംബർ 3: 53,360

സെപ്റ്റംബർ 4: 53,360

സെപ്റ്റംബർ 5: 53,360

സെപ്റ്റംബർ 6: 53,760

സെപ്റ്റംബർ 7 : 53,440

സെപ്റ്റംബർ 8 : 53,440

സെപ്റ്റംബർ 9 : 53,440

സെപ്റ്റംബർ 10 : 53,440

സെപ്റ്റംബർ 11 : 53,720

സെപ്റ്റംബർ 12 : 53,640

സെപ്റ്റംബർ 13 : 54,600

സെപ്റ്റംബർ 14 :  54, 920

സെപ്റ്റംബർ 15 :  54, 920

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News