തൃശൂർ: വേഷം മാറി തൃശൂർ പൂരം കാണാനെത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരം​ഗമായിരുന്നു. വെള്ള മുണ്ടും വെള്ള കുപ്പായവും അണിഞ്ഞ് സദാ പ്രത്യക്ഷപ്പെടാറുള്ള ബോബി ചെമ്മണ്ണൂർ ഇത്തവണ എത്തിയത് വളരെ വ്യത്യസ്തമായ വേഷത്തിലായിരുന്നു. പാന്റ്സും ഷർട്ടും ധരിച്ച് വെപ്പ് താടിയും മീശയും വച്ച്, മുടി പോണി ടെയിൽ സ്റ്റൈലിൽ കെട്ടിയാണ് ബോബി തൃശൂർ പൂര ന​ഗരിയിലൂടെ നടന്നത്. ഒരു കൂളിങ്ങ് ​ഗ്ലാസും കയ്യിലൊരും കാലൻ കുടയുമുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വേഷത്തിൽ പൂരപ്പറമ്പിലെ കാഴ്ചകൾ കണ്ട് നടക്കുമ്പോൾ ചിലരെങ്കിലും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു. പൂരനഗരിയിലെ സ്റ്റാളിൽനിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളിൽ പങ്കെടുക്കുന്നതും ഒക്കെ വൈറലായ വീഡിയോയിലുണ്ട്. ഒരാൾ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിച്ചത് ബോബിയെ അദ്ഭുതപ്പെടുത്തുകയും ചെയ്തു. ‘താടി കണ്ടാൽ വെപ്പാണെന്ന് അറിഞ്ഞൂടേ’ എന്നു പറഞ്ഞ അയാളോട് ‘നിങ്ങളൊരു സംഭവമാണെന്ന്’ ബോബി വീഡിയോയിൽ പറയുന്നതും കേൾക്കാം. 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by BOCHE (@dr.boby_chemmanur)


Also Read: ട്രംപിന്റെ Rolls-Royce Phantom സ്വന്തമാക്കാൻ ബോബി ചെമ്മണ്ണൂർ രംഗത്ത്


ഇപ്പോഴിതാ ആ വൈറൽ മേക്കോവറിന്റെ വീഡിയോ ബോബി ചെമ്മണ്ണൂർ പങ്കുവച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം പേജുകളിലൂടെയാണ് മേക്കോവറിന്റെ പിന്നാമ്പുറ കാഴ്ചകൾ ബോചെ പങ്കുവച്ചിരിക്കുന്നത്. സ്വാതന്ത്ര്യവും, മാർകെറ്റിംഗും... ഒരു വെടിക്ക് രണ്ട് പക്ഷികൾ എന്നക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേർ വീഡിയോയ്ക്ക് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.