ആലപ്പുഴ: പെൺകുട്ടികൾക്ക് അസാധ്യമായതൊന്നും ഭൂമി മലയാളത്തിലില്ലെന്ന് തെളിയിക്കുകയാണ് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയായ 23 കാരി ആര്യ ശിൽപ. വളരെ കുറഞ്ഞതോതിൽ മാത്രം സ്ത്രീകൾ കടന്നുവരാറുള്ള ബോഡി ബിൽഡിംഗ് മേഖലയിൽ തന്‍റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ് ആര്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രാമീണ മേഖലയിൽ നിന്നും എത്തിയ ആര്യയ്ക്ക് നാട്ടിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടേണ്ടിവന്ന എതിർപ്പുകളെ അവഗണിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. വനിതകൾ പൊതുവെ കടന്നു വരാൻ മടിക്കുന്ന ബോഡി ബിൽഡിംഗ് മേഖലയിൽ തന്‍റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് കായംകുളം, കണ്ടല്ലൂർ സ്വദേശികളായ സുധീർ, ഹർഷ ദമ്പതികളുടെ ഇളയ മകൾ ആര്യ ശിൽപ്പ. 

Read Also: "അയാൾ എന്റെ ശരീരത്തിലൂടെ കൈയ്യോടിക്കാൻ നോക്കി, ഓർക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്" സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാരോപണം


കുട്ടിക്കാലം മുതലേ സിനിമയായിരുന്നു ലക്ഷ്യസ്ഥാനം എങ്കിലും യാദൃശ്ചികമായാണ്  ആര്യ ഈ മേഖലയിൽ എത്തിയത്. +2 വിന് ശേഷം ആര്യ എറണാകുളത്ത് 2 വർഷം ഫിലിംഡയറക്ഷൻ കോഴ്സ് പഠിച്ചു. ബോഡി ബിൽഡിംഗ് മേഖലയിൽ അവിചാരിതമായി എത്തിപ്പെട്ട ആര്യ ശിൽപ്പ ഇതാണ് ഇതാണ് തന്‍റെ മേഖലയെന്ന് ഉറച്ച് വിശ്വസിക്കുന്നു. 


പെൺകുട്ടികൾക്ക് ബോഡി ബിൽഡിംഗ് മേഖലയിൽ ഒരു പാട് മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമെന്ന നിലപാടുകാരിയാണ് ആര്യ ശിൽപ്പ. ശാരീരികവും, മാനസികവുമായ ഒരു പാട് ബുദ്ധിമുട്ടുകളെ മറികടക്കാനും, നല്ല വ്യക്തിത്വത്തിന് ഉടമകളാക്കാനുംബോഡി ബിൽഡിംഗിലൂടെ സാധിക്കുമെന്ന് ആര്യ വ്യക്തമാക്കുന്നു. 

Read Also: Vadakara Custodial Death: സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും!


ഡൽഹിയിൽ നടന്ന ബോഡി ബിൽഡിംഗ് ഫിസിക് വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന് അഭിമാനമായി തീർന്നിരിക്കുകയാണ് ആര്യ ശിൽപ്പ. ബോഡി ബിൽഡിംഗ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം, ആലപ്പുഴയിലെ മത്സരത്തിൽ റണ്ണറപ്പ്, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ ആര്യ ശിൽപ്പ ഇതിനോടകം നേടിക്കഴിഞ്ഞു. നിലവിൽ കായംകുളം നഗരത്തിൽ വനിതകൾക്കായി ജിംനേഷ്യം, ഫിറ്റ്നസ് സെൻറർ എന്നിവ ആരംഭിക്കുന്നതിൻ്റെ തയ്യാറെടുപ്പിലാണ് ഈ യുവ ബോഡി ബിൽഡർ.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ