കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റതായും പോലീസ് പറയുന്നു. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്.


പോലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. പെരിങ്ങോം എസ്ഐയും സംഘവും കോഴിക്കോട് ആശുപത്രിയിൽ എത്തി. സംഭവത്തിൽ കേസ് എടുത്ത പെരിങ്ങോം പോലീസ് അന്വേഷണം തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.