കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത് വീടിനകത്ത് ബോംബ് സ്ഫോടനമുണ്ടായി. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. നടമ്മൽ ഹൗസിൽ ജിതിനാണ് വീടിനകത്തുണ്ടായ സ്ഫോടനത്തിൽ ​ഗുരുതരമായി പരിക്കേറ്റത്. ജിതിനെ ആദ്യം തലശേരിയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സ്ഫോടനം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പോലീസിന്റെ നിഗമനം. ഒന്നിലധികം ബോംബുകൾ പൊട്ടിയിരിക്കാനാണ് സാധ്യതയെന്നും കണ്ണൂർ കമ്മീഷണർ വ്യക്തമാക്കി. അധികം വൈകാതെ തന്നെ സംഭവത്തിൽ വ്യക്തതയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിക്ഷേപ തട്ടിപ്പ്: ചെയ്തത് ബിസിനസ് മാത്രം; ആരെയും പറ്റിച്ചിട്ടില്ല, പണം തിരിച്ചുനൽകുമെന്ന് പ്രവീൺ റാണ


തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ഉടമ പ്രവീൺ റാണയെ കോടതിയിൽ ഹാജരാക്കും. വൈദ്യപരിശോധന നടത്തി. കോമ്പത്തൂരിനും പൊള്ളാച്ചിക്കും അടുത്തുള്ള സ്ഥലത്ത് നിന്നുമാണ് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. തൃശൂര്‍ സിറ്റി പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ ഇയാള്‍ പൊള്ളാച്ചിക്കടുത്ത് ഏറുമാടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.


അതിനിടെ താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാവർക്കും പണം തിരിച്ചു നൽകുമെന്നും പ്രവീൺ റാണ പ്രതികരിച്ചു. ബിസിനസ് മാത്രമാണ് ചെയ്തത്, അതിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്നും മാറി നിന്നത് ജാമ്യ നേടുന്നതിന് വേണ്ടിയാണെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു. 


അതേസമയം പ്രവീൺ റാണയിൽ നിന്നും പോലീസിന് പണം കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. റാണയുടെ ഏഴ് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചെങ്കിലും അതിലൊന്നും പണം ഉണ്ടായിരുന്നില്ല. ഇയാൾ സുഹൃത്തുക്കളെ ബിനാമികളാക്കിയാണ് പണം കൈമാറിയിരുന്നതെന്നാണ് വിവരം.


സേഫ് ആന്റ് സ്ട്രോങ് എന്ന ചിട്ടി കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രവീൺ റാണ 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇയാൾ നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്. സേഫ് ആന്‍റ് സ്ട്രോങ് കൺസൾട്ടൻറ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 48 ശതമാനം വരെ പലിശയായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവ‍ർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. മുപ്പതില്‍പരം പരാതികളാണ് ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.