കൊല്ലം: കൊല്ലം കലക്ട്രേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തെഴുതിയ അമ്മയും മകനും അറസ്റ്റിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്ന് പോലീസ് നിരവധി ഭീഷണിക്കത്തുകളും കണ്ടെടുത്തു. പള്ളി വികാരിയോടുള്ള വിരോധത്തിൽ 8 വർഷം മുൻപ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജൻ. ഐസ്ഐസിന്റെ പേരിലായിരുന്നു അന്ന് ഭീഷണിക്കത്ത് എഴുതിയത്. ജെ പി എന്ന ചുരുക്ക പേരിലായിരുന്നു ഇയാൾ ഭീഷണിക്കത്തുകൾ അയച്ചിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി മൂന്നിനാണ് കൊല്ലം കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നുള്ള കത്ത് ലഭിക്കുന്നത്. കത്തെഴുതിയത് ഷാജൻ തന്നെയെന്ന് പെോലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ നിന്നും ഏഴ് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും ഹാര്‍ഡ് ഡിസ്കും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ നിരവധി ഭീഷണിക്കത്തുകളും ഇയാൾ തയ്യാറാക്കി വച്ചിരുന്നു. ഷാജന്റെ അമ്മ കൊച്ചുത്രേസ്യക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ഭീഷണിക്കത്ത് അയച്ചതിൽ ഇവർക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. 


Also Read: Bribery : കേസ് ഒതുക്കി തീർക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ വിജിലൻസ് കൈയ്യോടെ പൊക്കി


കൊച്ചുത്രേസ്യയുടെ ഫോണിൽ നിന്നും കലക്ട്രേറ്റിലേക്ക് അയച്ച ഭീഷണിക്കത്തിന്റെ ഫോട്ടോ പോലീസ് കണ്ടെടുത്തു. 2016 ജൂൺ 15-ന് കലക്ട്രേറ്റിൽ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതേ കൈയക്ഷരത്തിൽ 2019 മുതൽ പലതവണ അശ്ലീല സന്ദേശമടങ്ങിയ കത്തുകൾ കളക്ടറേറ്റിലേക്ക് വന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.