Bribery : കേസ് ഒതുക്കി തീർക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ വിജിലൻസ് കൈയ്യോടെ പൊക്കി

Bribery Case തൊടുപുഴ ഫോറസ്റ്റ്  റെയിഞ്ച് ഓഫീസർ ലിബിൻ ജോണിനെയാണ്  വിജിലൻസ് സംഘം ക്വാർട്ടേഴ്‌സിൽ വെച്ച് കൈക്കൂലി വാങ്ങവേ അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 11:53 PM IST
  • വിജിലൻസ് സംഘം തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ലിബിൻ ജോണിനെയാണ് ക്വാർട്ടേഴ്സിൽ വെച്ച് കൈക്കൂലി വാങ്ങിവെ പിടികൂടിയത്.
  • തൊടുപുഴ സ്വദേശിയുടെ വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീർക്കുന്നതിനാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
Bribery : കേസ് ഒതുക്കി തീർക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ വിജിലൻസ് കൈയ്യോടെ പൊക്കി

തൊടുപുഴ : മാനകൊമ്പ് കണ്ടെടുത്ത് കേസ് ഒതുക്കി തീർക്കാൻ ഒരു ലക്ഷം രൂപയും മദ്യവും കൈക്കൂലി മേടിച്ച ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പിടിയിൽ. വിജിലൻസ് സംഘം തൊടുപുഴ ഫോറസ്റ്റ്  റെയ്ഞ്ച് ഓഫീസർ ലിബിൻ ജോണിനെയാണ് ക്വാർട്ടേഴ്സിൽ വെച്ച് കൈക്കൂലി വാങ്ങിവെ പിടികൂടിയത്. തൊടുപുഴ സ്വദേശിയുടെ വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീർക്കുന്നതിനാണ് ഫോറസ്റ്റ്  റെയ്ഞ്ച് ഓഫീസർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ പരിശോധനയിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് ഫോറസ്റ്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ഒതുക്കി തീർത്ത് അറസ്റ്റ്  ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റെയ്ഞ്ച് ഓഫീസർ പരാതിക്കാരനോട് ആവശ്യപ്പെട്ടു. 

ALSO READ : വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മദ്യം മുട്ടത്തുള്ള റെയ്ഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സിൽ എത്തിച്ചു നൽകിയപ്പോൾ ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. കൈക്കൂലി തുക കുറച്ചു നൽകാമോ എന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് പിടിയിലായ ലിബിൻ നിർബന്ധം പിടിച്ചു. തുടർന്ന്  പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. 

ഇതേ തുടർന്ന് വിജിലൻസ് സംഘം റെയ്ഞ്ച് ഓഫീസറെ അറസ്റ്റ് ചെയ്തത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റെയ്ഞ്ച് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ആണ് ലിബിനെ കുടുക്കിയത്. റെയ്ഞ്ച് ഓഫീസറെ നാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News