തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ ഇനി കുപ്പിവെള്ളവും ലഭ്യമാകും. 11 രൂപ നിരക്കിലാണ് കുപ്പിവെള്ളം ലഭ്യമാകുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷ്യമന്ത്രി പി തിലോത്തമനും റേഷൻ വ്യാപാരി സംഘടന പ്രതിനിധികളും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് തീരുമാനമായത്. 


സംസ്ഥാനത്തെ 14,350 റേഷൻ കടകളിലാണ് കുപ്പിവെള്ളം വിതരണത്തിനെത്തുന്നത്. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിനെ തുടര്‍ന്ന് നേരത്തെ സപ്ലൈകോയിലൂടെ കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു. 


ഇതിന്‍റെ ചുവടുപിടിച്ച് ആരംഭിക്കുന്ന പദ്ധതിയിലൂടെ അംഗീകൃത കുപ്പിവെള്ള കമ്പനികളുടെ ഉൽപന്നം  റേഷൻ കടകളിലും വില്‍പ്പനയ്ക്കെത്തും.


റേഷൻ സാധനങ്ങൾക്ക് പുറമേ കുപ്പിവെള്ളവും ശബരി ഉൽപന്നങ്ങളും വിൽക്കാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ അനുവാദം നൽകും. 


ചൊവ്വാഴ്ച നടന്ന ചര്‍ച്ചയിൽ റേഷൻ വ്യാപാരികളുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ധാരണയായി.