ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി,യുവമോര്‍ച്ച,കോണ്‍ഗ്രസ്‌,യൂത്ത് കോണ്‍ഗ്രെസ്,സ്വദേശി ജാഗരന്‍ മഞ്ച്,ബിഎംഎസ്,വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളൊക്കെ ചൈനയ്ക്കെതിരെ 
പ്രതിഷേധം ഉയര്‍ത്തുകയാണ്.


മലയാളികള്‍ക്ക് ഏറെ പരിചിതനായ രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍ ചൈനയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.


Also Read:ഗല്‍വാന്‍ താഴ്വരയിലേത് ഇന്ത്യന്‍ വിജയ ഗാഥ;തലകുനിച്ച് കമ്മ്യുണിസ്റ്റ് ചൈന!


 


പാക്കിസ്ഥാനല്ല ചൈന. വലിയൊരു സൈനിക ശക്തിയാണ്. അതുകൊണ്ട് സർജിക്കൽ സ്ട്രൈക്ക് പ്രായോഗികമല്ല എന്ന് ജയശങ്കര്‍ പറയുന്നു.


അതിനേക്കാൾ അപ്രായോഗികമാണ് നയതന്ത്ര പരിഹാരം. പഞ്ചശീലമുണ്ടാക്കി പുലിവാല് പിടിച്ച പാവം നെഹ്റുവിന്റെ അനുഭവം മുന്നിലുണ്ട്,എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


ജനകീയ ചൈനയുമായുളള സകല വാണിജ്യ കരാറുകളും റദ്ദാക്കുക, ചൈനീസ് ഉല്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തലാക്കുക- അതേയുളളൂ പരിഹാരം
എന്ന് ജയശങ്കര്‍ വ്യക്തമാക്കുന്നു,തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധേഹം ഈ നിലപാട് വ്യക്തമാക്കിയത്.