ലഡാക്ക്:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ഗല്‍വാന്‍ താഴ്വര പ്രദേശത്തിന്റെ പരമാധികാരം തങ്ങളുടെതാണെന്ന ചൈനയുടെ അവകാശവാദം തള്ളുകയും ചെയ്തു.
ലഡാക്കില്‍ സംഘര്‍ഷം ഉണ്ടായിതിനെ തുടര്‍ന്ന് ഇന്ത്യ തങ്ങളുടെ ഭാഗത്ത് ജീവന്‍ നഷ്ട്ട്മായവരുടെഎണ്ണം,പരിക്ക് പറ്റിയവരുടെ എണ്ണം അങ്ങനെ എല്ലാം ലോകത്തെ ഔദ്യോഗികമായി അറിയിച്ചു.
Also Read:രണ്ടും കൽപ്പിച്ച് ഇന്ത്യ; നിയന്ത്രണ രേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലും സേനാ വിന്യാസം!
എന്നാല്‍ ചൈന ഇക്കാര്യത്തില്‍ ഇപ്പോഴും മൗനം തുടരുകയാണ്,ആദ്യം ഇന്ത്യ മൂന്ന് ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചെന്ന് പറഞ്ഞപ്പോള്‍ ചില ചൈനീസ് മാധ്യമങ്ങള്‍
അഞ്ച് ചൈനീസ് പട്ടാളക്കാര്‍ കൊല്ലെപെട്ടെന്ന് വാര്‍ത്ത നല്‍കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു.
പിന്നീട് ഇന്ത്യ ഔദ്യോഗികമായി 20 സൈനികര്‍ക്ക് സംഘര്‍ഷത്തില്‍ വീരമൃത്യുവുണ്ടായി,4 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് പറഞ്ഞപ്പോള്‍
43ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ട്മായിട്ടുണ്ടാകാം എന്ന് കൂടി വിശദീകരിക്കുകയും ചെയ്തു.
മാത്രമല്ല തങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പിന്നാലെ ചൈന ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയും ചെയ്തു,എന്നാല്‍ അപ്പോഴും സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപെട്ടോ,ചൈനീസ് സൈനികര്‍ക്ക്
പരിക്ക് പറ്റിയോ എന്നൊന്നും ചൈന വിശദീകരിച്ചതും ഇല്ല,ചര്‍ച്ചകളിലൂടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സന്നദ്ധത അറിയിക്കുമ്പോഴും ചൈന ആക്രമണം ആസൂത്രണം
ചെയ്യുകയായിരുന്നു,ഇരുമ്പ് ദണ്ഡും ആണികള്‍ തറച്ച മുളവടിയും ഒക്കെ തയ്യാറാക്കി ആസൂത്രിതമായി ചൈനീസ് ആര്‍മി ഇന്ത്യന്‍ സൈനികരെ ആക്രമിക്കുകയായിരുന്നു.
ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈനികര്‍ ചൈന എന്ന വന്‍ ശക്തിക്ക് ഔദ്യോഗികമായി പ്രതികരിക്കാന്‍ പോലും കഴിയാത്ത വിധത്തിലാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.
കൊറോണ വൈറസിന്‍റെ ഉത്ഭവ സ്ഥാനമായ ചൈന കൊറോണ സംബന്ധിച്ച വിവരങ്ങള്‍,രോഗ ബാധിതരുടെ എണ്ണം,വൈറസ് എങ്ങനെയുണ്ടായി എന്നതൊക്കെ ലോകത്തില്‍
നിന്ന് മറച്ച് വെയ്ക്കുകയാണ്,അങ്ങനെയുള്ള ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിടില്ല എന്ന് പല നയതന്ത്ര വിദഗ്ധരും അഭിപ്രായപെട്ടിട്ടുണ്ട്.
അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് 35 ചൈനീസ് പട്ടാളക്കാര്‍ കൊല്ലപെട്ടു എന്നാണ്.
അതെന്തായാലും ഇക്കാര്യത്തില്‍ ചൈന ഔദ്യോഗികമായി ലോകത്തെ അറിയിക്കാന്‍ ഇതുവരെ തയ്യാറാകാത്തതും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറായതും
ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതും ചൈനയുടെ അവകാശവാദങ്ങള്‍ ഒരു തരത്തിലും ഇന്ത്യ അംഗീകരിക്കില്ല
എന്ന് നിലപാട് വ്യക്തമാക്കിയതും ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.
ജൂണ്‍ ആറിന് ഇരു രാജ്യങ്ങളും നടത്തിയ സൈനിക തല ചര്‍ച്ചയില്‍ സീനിയര്‍ കമാണ്ടര്‍ മാര്‍ക്കിടയിലുണ്ടായ ധാരണ ആത്മാര്‍ഥമായി നടപ്പാക്കാമെന്ന് ചൈന സമ്മതിക്കുകയും ചെയ്തു.
അപ്രാപ്യവും അതിശയോക്തി പരവുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഈ ധാരണയ്ക്ക് വിരുദ്ധമാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
ചൈനയാകട്ടെ ഇപ്പോള്‍ നയതന്ത്ര ചര്‍ച്ചയ്ക്ക് സന്നദ്ധമായിമുന്നോട്ട് വന്നത് പതിറ്റാണ്ടുകളായി അവര്‍ അതിര്‍ത്തി വിഷയത്തില്‍ സ്വീകരിച്ച നിലപാട് മയപെടുന്നതിന്റെ സൂചനയാണ്.
കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ഏറെ മറയ്ക്കാനുണ്ട്,എന്നാല്‍ ഇന്ത്യ ഒന്നും മറയ്ക്കാതെ തങ്ങളുടെ സൈനികരുടെ വീരമൃത്യു വെറുതെയായില്ല എന്ന് ലോകത്തോട് വിളിച്ച് പറയുകയാണ്.