Brahmapuram Fire : ബ്രഹ്മപുരം തീപിടിത്തത്തിൽ 500 കോടി രൂപ പിഴ ഈടാക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന്റെ തീപിടിത്തം സംസ്ഥാന സർക്കാരിന്റെ ഭരണനിർവഹണത്തിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് വിമർശിക്കുകയും ചെയ്തു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിത്തം ഉണ്ടായ സംഭവത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. കൂടാതെ സംഭവത്തിൽ സർക്കാരിൽ നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന്റെ തീപിടിത്തം സംസ്ഥാന സർക്കാരിന്റെ ഭരണനിർവഹണത്തിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് വിമർശിക്കുകയും ചെയ്തു.
സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു . തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം കഴിഞ്ഞ ദിവസം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബ്രഹ്‌മപുരത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...