കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും കെടുത്തിയതായി ജില്ലാ ഭരണകൂടം.  12 ദിവസത്തെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂർണ്ണമായി ശമിച്ചുവെന്ന് ജില്ലാ കലക്‌ടർ എൻഎസ്കെ ഉമേഷ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഏകദേശം അഞ്ചരയോടെയാണ് പുക നൂറ് ശതമാനവും കെടുത്താൻ കഴിഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Brahmapuram Issue: നേരിട്ട് എത്തിയില്ല, കലക്ടർക്ക് വിമർശനം; കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി; വിമർശനം ബ്രഹ്മപുരം വിഷയത്തിൽ


ഇതിനിടയിൽ ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ആവശ്യമുളള സഹായങ്ങള്‍ നല്‍കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.   


Also Read: ശശ് മഹാപുരുഷ രാജയോഗം: ഈ രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ 


ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടുത്തം ആവര്‍ത്തിക്കാതിരിക്കാനുളള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി പ്രവര്‍ത്തിച്ച കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഫയര്‍ ഫോഴ്സിനൊപ്പം പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, ഹോം ഗാര്‍ഡ്സ് എന്നിവരുടെയും പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം ആര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്രമ രഹിതമായ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ വകുപ്പുകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.