കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് നാലുവർഷമായി സർക്കാരിന് മുന്നിലുണ്ട്. മാലിന്യം കത്തുമ്പോൾ പുറത്തേക്കെത്തുന്ന ഡയോക്‌സിൻ വലിയ തോതിൽ അന്തരീക്ഷത്തിൽ എത്തുന്നുണ്ടെന്നും ഇതിൻറെ സാന്നിധ്യം പഠനവിധേയമാക്കണമെന്നും കൗൺസിൽ ഓഫ് സയിന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ തിരുവനന്തപുരം ഡിവിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശയുണ്ടെന്ന് വിഷയത്തിൽ മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് മുൻപ് 2019 ഫെബ്രുവരിയിൽ ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായപ്പോഴാണ് ഇത്തരമൊരു പഠനം നടക്കുന്നത്. പരിശോധനക്കായി എടുത്ത എല്ലാ സാംപിളുകളിലും ഡയോക്‌സിന്റെ വലിയ തോതിലുള്ള സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുൻപഠനങ്ങളിൽ കണ്ടെത്തിയതിനേക്കാൾ കൂടിയ അളവിലാണ് ഇവിടെ ഡയോക്സിൻ എന്ന് മാതൃഭൂമിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ALSO READ: ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായും കെടുത്തി; റിപ്പോർട്ട് തേടി കേന്ദ്രം


 10 മുതൽ 50 ശതമാനംവരെ കൂടുതലായിരുന്നു ഇത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 65 കിലോ ശരീരഭാരമുള്ള ഒരാൾക്ക് ഒരുവർഷം 1.66 മൈക്രോഗ്രാം ഡയോക്‌സിനേ സഹിക്കാനാകൂ. അതിന് മുകളിലേക്കായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും.ബ്രഹ്മപുരത്തുനിന്നും പുറത്തെത്തിയത് 72 മില്ലീഗ്രാം ഡയോക്‌സിൻ അടങ്ങിയ വിഷവായുവാണെന്ന് മാതൃഭൂമി ചൂണ്ടിക്കാട്ടുന്നു.


നേരത്തെ രണ്ട് വട്ടം തീ പിടുത്തമുണ്ടായപ്പോഴും  പരമാവധി നാല് ദിവസമാണ് നീണ്ട് നിന്നത്. എന്നാൽ ഇത്തവണ അത് ഇതിനകം 10 ദിവസം കവിഞ്ഞു, അതിനാൽ പുറത്തേക്ക് വരുന്ന ഡയോക്സിൻ അളവ് കൂടുതലായിരിക്കും എന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 


അതേസമയം മുലപ്പാൽ, പശു-ആട് എന്നിവയുടെ പാൽ, മുട്ട, ഇറച്ചി എന്നിവയിലെ ഡയോക്‌സിൻ സാന്നിധ്യം കണ്ടെത്താൻ പഠനം നടത്തണമെന്ന ശുപാർശകളാണ് 2019 ഏപ്രിലിൽ സിഎസ്ഐആർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഇതിനൊപ്പം ഇത് പരിഹരിക്കാൻ ചില നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. അത്യാധുനിക സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക, ബയോമൈനിങ്ങിൽ നിലവിലെ മാലിന്യം മാറ്റുക. വിഷമയമായ ചാരം പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയിലുള്ള സാനിറ്ററി ലാൻഡ്ഫില്ലിങ്ങിലൂടെ മാറ്റുക എന്നിവയാണ് റിപ്പോർട്ടിലെ മറ്റു ശുപാർശകൾ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.