കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ആരോ​ഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി നീട്ടിയതെന്ന് ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 13, 14, 15 തിയതികളിൽ അവധിയായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്കണവാടികൾ, കിന്റർഗാർ‍ഡൺ, ഡേ കെയർ സെന്ററുകൾക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.


അതേസമയം ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങളും പരാതികളും കൃത്യമായി അന്വേഷിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്നും അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എം.വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയിൽ മാലിന്യ സംസ്കരണം നടക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു.


Also Read: ബ്രഹ്മപുരം വിഷയത്തിൽ കോർപ്പറേഷനും സർക്കാരിനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് എം.വി ​ഗോവിന്ദൻ


 


കരാർ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ല. തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയത്. താൻ മന്ത്രിയായിരുന്ന സമയത്തും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. നല്ല ജാഗ്രതയുള്ള പണി സർക്കാർ ചെയ്യുന്നുണ്ടെന്നും വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. തീയണയ്ക്കാൻ എല്ലാവരും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ഇടപെടൽ വൈകിയിട്ടില്ലെന്നും കൃത്യമായി തന്നെ ഇടപെട്ടുവെന്നും എം. വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.


ബ്രഹ്മപുരത്തെ പുകയെ തുടർന്ന് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 17 പേർ ആശുപത്രിയിൽ അഡ്മിറ്റായി. അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങളെന്നും ഇവർക്ക് കൃത്യമായ ചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊച്ചിയിൽ എത്തുന്നവർ മാസ്ക് ധരിക്കണമെന്നും ആരോ​ഗ്യമന്ത്രി നിർദേശിച്ചു.


അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കുമെന്നും പൾമനറി ഫംഗ്ഷൻ പരിശോധന നടത്തുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും. കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.