കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് വ്യാപിച്ച കനത്ത പുകയിൽ നിന്ന് ന​ഗരത്തിന് നേരിയ ആശ്വാസം. നഗരത്തിലെ പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ പുക കുറഞ്ഞു. ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാലിന്യ പ്ലാന്റിനെ ആറ് മേഖലകളാക്കി തിരിച്ചാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോർട്ട് ട്രസ്റ്റിൽ നിന്ന് കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കും. വലിയ പമ്പുകൾ ഉപയോ​ഗിച്ച് കടമ്പ്രയാറിൽ നിന്ന് കൂടുതൽ വെള്ളം പമ്പ് ചെയ്യും. മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ന​ഗരത്തിൽ പുക വ്യാപിച്ച സാഹചര്യത്തിൽ വായു ​ഗുണനിലവാര സൂചിക മോശം അവസ്ഥയിലായി. വായു ​ഗുണനിലവാര സൂചിക 164 ആയി. ജനങ്ങളോട് പരമാവധി വീടുകളിൽ തന്നെ കഴിയാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.


കഴിയുന്നതും വീടുകളില്‍ തന്നെ കഴിയണം. അത്യാവശ്യമായി തുറക്കേണ്ടതില്ലാത്ത കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് കളക്ടർ അറിയിപ്പ് നൽകിയത്. മേഖലയിൽ കൂടുതൽ ഓക്സിജൻ കിയോസ്കുകൾ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ രേണു രാജ് വ്യക്തമാക്കി.


ALSO READ: Brahmapuram plant fire: ബ്രഹ്‌മപുരത്തെ പുകയില്‍ മുങ്ങി കൊച്ചി; പാലാരിവട്ടം ഭാ​ഗത്തും കലൂരും കനത്ത പുക


വ്യാഴാഴ്ച വൈകിട്ടാണ് മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:45 ഓടെ തീ അനിയന്ത്രിതമാകുകയായിരുന്നു. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിലേക്ക് കാറ്റിന്റെ ദിശ അനുസരിച്ച് തീ കൂടുതൽ പടരുകയായിരുന്നു. പ്ലാന്റിനടുത്തുള്ള വീടുകളിൽ നിന്ന് മിക്ക ആളുകളും മാറിത്താമസിക്കുകയാണ്.


പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തിപ്പടരുകയായിരുന്നു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായതാണ് റിപ്പോർട്ട്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.