Brahmapuram plant fire: ബ്രഹ്‌മപുരത്തെ പുകയില്‍ മുങ്ങി കൊച്ചി; പാലാരിവട്ടം ഭാ​ഗത്തും കലൂരും കനത്ത പുക

Brahmapuram plant fire in Kochi: കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ്. പ്ലാസ്റ്റിക് കത്തുന്ന മണവും കനത്ത പുകയും ന​ഗരമാകെ വ്യാപിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 12:17 PM IST
  • നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കനത്ത പുക വ്യാപിച്ചുകഴിഞ്ഞു
  • ജനവാസമേഖലകളിൽ കനത്ത പുക വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്
  • ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
  • പ്ലാന്റിനടുത്തുള്ള വീടുകളിൽ നിന്ന് മിക്ക ആളുകളും മാറിത്താമസിക്കുകയാണ്
Brahmapuram plant fire: ബ്രഹ്‌മപുരത്തെ പുകയില്‍ മുങ്ങി കൊച്ചി; പാലാരിവട്ടം ഭാ​ഗത്തും കലൂരും കനത്ത പുക

കൊച്ചി: എറണാകുളം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീ പടരുന്നു. പ്ലാസ്റ്റിക് കത്തുന്ന മണവും കനത്ത പുകയും ന​ഗരമാകെ വ്യാപിക്കുകയാണ്. കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ്. തീ അണയ്ക്കുന്നതിനനുസരിച്ച് പുക വർധിക്കുകയാണ്.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കനത്ത പുക വ്യാപിച്ചുകഴിഞ്ഞു. ജനവാസമേഖലകളിൽ കനത്ത പുക വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീ അണയ്ക്കാനുള്ള ശ്രമം  പുരോഗമിക്കുകയാണ്. പ്ലാന്റിനടുത്തുള്ള വീടുകളിൽ നിന്ന് മിക്ക ആളുകളും മാറിത്താമസിക്കുകയാണ്.

അതേസമയം പുക നിയന്ത്രണവിധേയമാക്കാൻ കഴിയാത്തതിനാൽ ന​ഗരത്തിൽ താമസിക്കുന്നവർ ഞായറാഴ്ച കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിയുന്നതും വീടുകളില്‍ തന്നെ കഴിയണം. അത്യാവശ്യമായി തുറക്കേണ്ടതില്ലാത്ത കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് കളക്ടർ അറിയിപ്പ് നൽകിയത്.

ALSO READ: Brahmapuram Plant Fire : ബ്രഹ്മപുരത്തുള്ളവർ നാളെ വീട്ടിൽ തന്നെ കഴിയണം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുയെന്ന് ജില്ല കലക്ടർ

അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഉർജ്ജിതമായി തുടരുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. കൂടുതൽ ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് പ്ലാന്റിന് സമീപമുള്ള പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കളക്ടർ വ്യക്തമാക്കി.

മേഖലയിൽ കൂടുതൽ ഓക്സിജൻ കിയോസ്കുകൾ സജ്ജമാക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകിട്ടാണ് മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടാകുന്നത്. വ്യാഴാഴ്ച ആരംഭിച്ച തീപിടുത്തം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:45 ഓടെ അനിയന്ത്രിതമാകുകയായിരുന്നു. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിലേക്ക് കാറ്റിന്റെ ദിശ അനുസരിച്ച് തീ കൂടുതൽ പടരുകയായിരുന്നു.

പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തി കയറുകയായിരുന്നു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായതായിട്ടാണ് റിപ്പോർട്ട്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News