കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണമെന്നും മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണെന്നും  പ്ലാന്റിൽ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Brahmapuram Fire : ബ്രഹ്മപുരം പ്ലാന്റിൽ വീണ്ടും തീപിടിത്തം


കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ ഇന്നലെ രാത്രിയാണ് ചീഫ് സെക്രട്ടറി വിപി ജോയിക്ക് കൈമാറുന്നതിനായി ഡിജിപി അനിൽകാന്തിന് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഉറപ്പിക്കാനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  ഇത് കൂടാതെ തീപിടുത്തം നടന്ന സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും കത്തിയ മാലിന്യത്തിന്റെ സാമ്പിളിന്റെ ഫോറൻസിക് റിപ്പോർട്ടും കേസിൽ നിർണായകമാണെന്നും അത് ലഭിച്ചാൽ മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്തിച്ചേരാൻ സാധിക്കുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇത് ലഭിക്കാൻ കുറച്ചുകൂടി സമയമെടുക്കും.   


Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടവും പുരോഗതിയും! 


പ്ലാന്റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കുകയും സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും വിശദമായി പരിശോധന ശേഷമാണ് അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനിടയിൽ ബ്രഹ്മപുരം തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം കരാർ ഏറ്റെടുത്ത സോണ്ട ഇന്ഫ്രാടെക് കമ്പനി പ്രതിനിധികളുടെ മൊഴി രേഖപ്പെടുത്തും. ഇത് ഇന്നും നാളെയും തുടരുമെന്നാണ് റിപ്പോർട്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.