കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം രണ്ടാം ദിവസം പിന്നിടുമ്പോഴും അണയ്ക്കാൻ സാധിച്ചിട്ടില്ല. അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ഉർജ്ജിതമായ ശ്രമങ്ങൾ തുടരുകയാണെന്ന് എറണാകുളം ജില്ല കലക്ടർ രേണു രാജ് അറിയിച്ചു. കൂടുതൽ ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് പ്ലാന്റിന് സമീപമുള്ള പുഴയിൽ നിന്നും വെള്ള പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കലക്ടർ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ബ്രഹ്മപുരത്തിന് സമീപമുള്ളവർ നാളെ ഞായറാഴ്ച വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ല കലക്ടർ ആവശ്യപ്പെട്ടു. ആവശ്യമുള്ള സ്ഥാപനങ്ങൾ മാത്രം തുറന്ന് പ്രവർത്തിക്കുക. മേഖലയിൽ കൂടുതൽ ഓക്സിജൻ കിയോസ്കുകൾ സജ്ജമാക്കുമെന്നും കലക്ടർ രേണുരാജ് കൂട്ടിച്ചേർത്തു.


ALSO READ : Ksrtc Fuel Consumption: ഇനി വേണ്ടത് 2 കോടി അധികം ഡീസലിന്, എങ്ങിനെ കെഎസ്ആർടിസി കര കരയറും


വ്യാഴാഴ്ച വൈകിട്ടാണ് മാലിന്യം പ്ലാന്റിനുള്ളിൽ തീപിടുത്തമുണ്ടാകുന്നത്. ബ്രഹ്മപുരത്തിന്റെ പത്തു കിലോമീറ്ററോളം ചുറ്റളവില്‍ പുക പടര്‍ന്നിട്ടുണ്ട്. ഇരുമ്പനം, ബ്രഹ്മപുരം, പിണര്‍മുണ്ട, കരിമുകള്‍, അമ്പലമുകള്‍, കാക്കനാട്, പെരിങ്ങാല പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമാണ്. തീ കത്തുന്നത് പ്ലാസ്റ്റിക് മലയായതുകൊണ്ട് പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. പ്രദേശത്ത് കുട്ടികള്‍ക്കുള്‍പ്പെടെയുള്ളവർക്ക് ശ്വാസം മുട്ട് അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു


വ്യാഴാഴ്ച ആരംഭിച്ച തീപിടുത്തം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:45 ഓടെ അനിയന്ത്രിതമാകുകയായിരുന്നു.  തീ കാറ്റിന്റെ ദിശ അനുസരിച്ച് കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിലേക്ക് പടരുകയായിരുന്നു.  തീയണയ്ക്കാൻ ആവശ്യമെങ്കിൽ സഹായിക്കാൻ സന്നദ്ധത അറിയിച്ച് നാവികസേനയും രംഗത്തെത്തിയിട്ടുണ്ട്. 


പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തി കയറുകയായിരുന്നു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായതായിട്ടാണ് റിപ്പോർട്ട്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നിട്ടുണ്ട്‌. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.