Ksrtc Fuel Consumption: ഇനി വേണ്ടത് 2 കോടി അധികം ഡീസലിന്, എങ്ങിനെ കെഎസ്ആർടിസി കര കരയറും

Ksrtc Diesel Consumption: മാസം രണ്ടുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതെന്തായാലും ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 04:25 PM IST
  • ഡീസൽ വാങ്ങി കഴിയുന്നതോടെ ഒരുമാസം രണ്ടുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്
  • സെസ് വരുമ്പോള്‍ ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നല്‍കണം
  • ഒരു ദിവസം സാധാരണ ഗതിയിൽ 3,30,000 ലിറ്റർ ഡീസലാണ് ബസുകൾക്ക് വേണ്ടത്
Ksrtc Fuel Consumption: ഇനി വേണ്ടത് 2 കോടി അധികം ഡീസലിന്, എങ്ങിനെ കെഎസ്ആർടിസി കര കരയറും

തിരുവനന്തപുരം: ശമ്പളത്തിനുള്ള തുകയ്ക്ക് പുറമെ ഇനി കെഎസ്ആർടിസി കണ്ടെത്തേണ്ടത് വലിയ തുക.ഇന്ധന സെസ് വരുന്നതോടെ അധിക ബാധ്യത കൂടി ഇനി കെഎസ്ആർടിസി ചുമക്കേണ്ടി വരും. അതി ഭീകരമായ ചിലവിലേക്ക് ഇത് പോവും.  രണ്ട് കോടിയുടെ അധിക ബാധ്യതയാണ് ഇതുവഴി കെഎസ്ആർടിസിക്ക് ഉണ്ടാവാൻ പോകുന്നത്. വിഷയം ധന വകുപ്പിൻറെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. ഇത് വലിയ തിരിച്ചടിയാകുമെന്നാണ് കെഎസ്ആർടിസി നിരീക്ഷിക്കുന്നത്. ഒരു ദിവസം സാധാരണ ഗതിയിൽ 3,30,000 ലിറ്റർ ഡീസലാണ് ബസുകൾക്ക് വേണ്ടത്. 

ഇത്തരത്തിൽ ഡീസൽ വാങ്ങി കഴിയുന്നതോടെ ഒരുമാസം രണ്ടുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതെന്തായാലും ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം.സെസ് വരുമ്പോള്‍ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നല്‍കണം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുകയാണ്. അധികം തുക ആവശ്യമായി വരുന്നതോടെ ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപ വീതം അധികം കണ്ടെത്തേണ്ടതായി വരും.

ഇത്തരത്തിൽ വരുമ്പോൾ കെഎസ്ആർടിസിയുടെ ചിലവിൻറെ ഭൂരിഭാഗവും ഇന്ധനത്തിനാണ് ചിലവാക്കേണ്ടി വരുന്നത്. 100 കോടി രൂപയാണ് ഇന്ധനം വാങ്ങാന്‍ കോര്‍പറേഷന്‍ ചെലവഴിക്കുന്നതെന്ന് മനോരമ ഒാൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 

മറ്റൊരു കണക്ക് പരിശോധിച്ചാൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വിവിദ പെട്രോൾ പമ്പുകളിൽ നിന്നും ഡീലർ കമ്മീഷനായി ഒരു വർഷത്തിൽ 3.43 കോടി ലഭിച്ചിട്ടുണ്ട്. ആകെ 115 കോടിയുടെ ഇന്ധനമാണ് വിറ്റു പോയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News